കൊല്ലം: ഫൊക്കാനാ എന്ന സംഘടന ലോകത്തുള്ള എല്ലാ മലയാളി അസോസിയേഷനുകള്‍ക്കും മാതൃകയാണെന്ന് മന്ത്രി കെ രാജു. സ്വന്തം നാടിനോടും, അശരണരായ ജനതയോടും എന്നും അനുകമ്പയും ആഭിമുഖ്യവും കാണിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. എന്ത് ആവശ്യങ്ങളും കണ്ടറിഞ്ഞ് ചെയ്യുകയെന്നതാണ് ഫൊക്കാനയുടെ പ്രവര്‍ത്തന രീതിയെന്നും മന്ത്രി പറഞ്ഞു. ഫൊക്കാനയുടെ ഭവനം പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും, ഭവനരഹിതരുമായ തൊഴിലാളികള്‍ക്ക് വീട് നല്കുന്ന പദ്ധതിയുടെ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി കെ രാജു.
മലയാളികള്‍ക്ക് അഭിമാനകരമായ പദ്ധതികളാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണയും, സഹകരണവുമാണ് അമേരിക്കന്‍ മലയാളികളില്‍ നിന്നും ഉണ്ടാവുന്നതെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാനായുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു.
ഭവനരഹിതരായ എല്ലാവര്ക്കും വീടുണ്ടാക്കിക്കൊടുക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും, വിവിധ കോണുകളില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ കേരള ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി രാമകൃഷ്ണന് പറഞ്ഞു. മലയാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്ന സംഘടനയാണ് ഫൊക്കാനയെന്ന് ചടങ്ങില്‍ പങ്കെടുത്ത ഫൊക്കാനോ പ്രതിനിധിയും ഫൊക്കാന കണ്വെന്ഷന് ചെയര്‍മാനുമായ ചാക്കോ കുര്യന് പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യമില്ല എന്നതാണ്, ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവണമെന്നാണ് ഫൊക്കാനാ ലക്ഷ്യമിടുന്നത്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന എല്ലാ മലയാളികളും സ്വന്തം നാടിനോട് കാണിക്കുന്ന സ്നേഹം വൈകാരികമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തമെന്ന ദൈവത്തിന്റെ സ്വന്തം നാടിന് ഒപ്പം നില്ക്കാന് ശ്രമിക്കാറുണ്ടെന്നും ചാക്കോ കുര്യന് ആശംസാ പറഞ്ഞു. ഭക്ഷണവും പാര്‍പ്പിടവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍, അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള സര്‍ക്കാറിന്റെ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ ഫൊക്കാനയ്ക്കും സാധിക്കുന്നതില്‍ ഏറെ സന്തോമുണ്ടെന്നും, പാവപ്പെട്ടവരുടെ കൂടെ എന്നും ഫൊക്കാന ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ അഭിമുഖത്തില്‍ ഫൊക്കാനയുടെ സഹകരണത്തോടെ ഭവനരഹിതരും ഭൂരഹിതരുമായ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊല്ലം ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലെ കുളത്തുപ്പുഴ ഗ്രാമത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയയായത്. കഴിഞ്ഞ വര്‍ഷം മൂന്നാറില്‍ 10 വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ ദാനം നിര്‍വഹിച്ചിരുന്നു. ഇത്തവണ 6 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. മൂന്നാം ഘട്ടത്തിലെ 34 വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജോലിക്കായി എത്തിയയവരാണ് റീ ഹാബിലിറ്റേഷന്‍ പ്ലാന്റെഷനിലെ ഇടുങ്ങിയ ലയങ്ങളില്‍ താമസിക്കുന്നത്. നാല് തലമുറകളാണ് ഇത്തരത്തില്‍ ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി ഭൂമിയോ മറ്റ് എന്തെങ്കിലും സൗകര്യമോ ഇല്ലാത്തവരാണ് ഈ തൊഴിലാളികള്‍. പ്ലാന്റെഷനിലെ ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് ലയങ്ങളില്‍ തന്നെ തുടരേണ്ട അവസ്ഥയാണുള്ളത്. കുളത്തൂപ്പുഴയിലെ റീഹാബിറ്റേഷന് പ്ലാന്റേഷനില്‍ ഇത്തരത്തില്‍ നൂറിലേറെ തൊഴിലാളികളാണ് ദുരിതജീവിതം നയിക്കുന്നത്. സ്വന്തമായി വീടോ മറ്റ് രേഖകളൊ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങള്ളൊന്നും ഇവര്‍ക്ക് ലഭിക്കില്ല. ഈ അവസ്ഥയിലാണ് തൊഴില്‍ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചത്.
കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷനുമായി ചേര്‍ന്ന് 2019 ഒക്ടോബര്‍ മാസത്തിലാണ് ഫൊക്കാനയുടെ സഹകരണത്തോടെ വീടുകള്‍ നിര്‍മ്മിക്കാന്‍ ധാരണയായത്. കേരളത്തില്‍ 2019 ലുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ഉള്‍പ്പെടെ നിരവധി പേര് ഭവന രഹിതരായിരുന്നു. ഫൊക്കാനയുടെ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന മാധവന് ബി. നായര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭവനം പൗണ്ടേഷനുമായി ധാരണയുണ്ടാക്കി വീടുകള്‍ പണിയുന്നതിനുള്ള പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഫൊക്കാനയുടെ അംഗങ്ങളും ചില അംഗസംഘടനകളും അഭ്യുദയാകാംക്ഷികളും ചേര്‍ന്നാണ് ഭവനം പദ്ധതിക്കുള്ള ഉദാരമായ സംഭാവനകള്‍ നല്‍കിയത്.
അന്നത്തെ ഫൊക്കാന ട്രഷറര്‍ ആയിരുന്ന ഡോ. സജിമോന്‍ ആന്റിയായിരുന്നു ഫൊക്കാന ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2019ല്‍ തുടങ്ങി 2020 ജനവരിയില്‍ തന്നെ 10 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറ്റം നടത്തിയിരുന്നു. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു. മൂന്നാം ഘട്ടമായ 34 വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് ഭവനം ഫൌണ്ടേഷന് അധികൃതര്‍ അറിയിച്ചത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, തിങ്കള്‍ക്കരികം, ആലും പൊയ്ക പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണമാണ് ഫൊക്കാനയുടെ സഹകരണത്തോടെ പൂര്‍ത്തിയായത്.
കുളത്തൂപ്പുഴ തമിഴ് മീഡിയം ഹൈസ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുത്തത്. സത്യജിത്ത് രാജന് ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. ഭവനം ഫൗണ്ടേഷന് എക്സിക്യട്ടീവ് വൈസ് ചെയര്മാന് പ്രണബ് ജ്യോതിനാഥ് ഐ എ എസ്, ഭവനം ഫൌണ്ടേഷന് സി.ഇ.ഒ ഡോ. ജി.എല്‍.മുരളിധീരന്, പുനലൂര്‍ മുനിസിപ്പല്‍ ചെയര്മാന് നിമ്മി എബ്രഹാം, രാധാ രാജേന്ദ്രന്, കുളത്തൂപുഴ പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍ കുമാര്‍, പുനലൂര്‍ മധു, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫൊക്കാനയുടെ ഈ അഭിമാന പദ്ധതിയില്‍ മുഖ്യ പങ്കാളികളായ പോള്‍ കറുകപ്പള്ളില്‍, ഡോ. മാമ്മന്‍ സി. ജേക്കബ്, വര്‍ഗീസ് ജേക്കബ്, ബെന്നി ലൂക്കോസ്, മേരിക്കുട്ടി മൈക്കിള്‍, എബ്രഹാം ഫിലിപ്പ്, ഫൊക്കാനയുടെ അംഗ സംഘടനകളായ, വനിത (കാലിഫോര്‍ണിയ), മങ്ക(കാലിഫോര്‍ണിയ), കൈരളി ആര്‍ട്സ് (ഫ്ലോറിഡ), കെ.എ.എന്‍ എ (ന്യൂയോര്‍ക്ക്), തുടങ്ങിയവരെയും ഇതിനായി ഗോ ഫണ്ട് മി വഴി ധന സമാഹാരം നടത്തിയപ്പോള്‍ സഹകരിച്ച എല്ലാ നല്ലവരായ അഭ്യുദയകാംക്ഷികള്‍ക്കും ഫൊക്കാന ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ഡോ. സജിമോന്‍ ആന്റണി നന്ദി അറിയിച്ചു.
ഫൊക്കാനയുടെ ചരിത്രത്തിലെ അഭിമാന നിമിഷങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ഫൊക്കാന മുന്‍ പ്രസിഡണ്ട് പ്രസിഡണ്ട് മാധവന് ബി. നായര്‍, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ ചെയര്മാന് ഡോ. മാമ്മന്‍ സി.ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, ഫൊക്കാന ഇന്റെനാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി സജി പോത്തന്, വൈസ് പ്രസിഡണ്ട് ബെന്‍ പോള്‍, വാഷിംഗ്ടണ്‍ ഡി.സി ആര്.വി.പി. ഡോ. ബാബു സ്റ്റീഫന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ കോശി കുരുവിള, കണ്വെന്ഷന് ചെയര്മാന് ചാക്കോ കുര്യന്, കണ്വെന്ഷന് കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൌണ്ടേഷന് ചെയര്മാന് ജോണ്‍ പി. ജോണ്‍, മുന്‍ അസോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, മുന്‍ പ്രസിഡണ്ടുമാരായ ജി.കെ. പിള്ള, മറിയാമ്മ പിള്ള, പൊളിറ്റിക്കല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ ചെയര്മാന് കുര്യന് പ്രക്കാനം , അഡൈ്വസറി ചെയര്മാന് ടി.എസ് ചാക്കോ, എന്നിവര്‍ പറഞ്ഞു.
Comments