Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2021ലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍: വത്തിക്കാനിലെ ആരാധന തിരുസംഘം ഡിക്രി പുറത്തിറക്കി

Picture

റോം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ ആരാധന തിരുസംഘം 2021ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം കൊറോണ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തില്‍ നല്‍കിയ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അതത് രാജ്യത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍ സമിതിയും, പ്രാദേശിക മെത്രാന്മാരും തിരുമാനം എടുക്കാനും പുതിയ രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. തിരുകര്‍മങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളുടെ സഹായം വേണ്ടത് പോലെ ഉപയോഗിക്കാനും അത് രൂപതാ തലത്തില്‍ കാര്യക്ഷമമാക്കാനും ആരാധന തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ആഹ്വാനം ചെയ്തു. പ്രത്യേകമായ ഈ സാഹചര്യത്തില്‍ കുടുംബ പ്രാര്‍ത്ഥനകളും, സന്ധ്യാ നമസ്കാരങ്ങളും കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

 

ഓശാന തിരുനാളിനോട് അനുബന്ധിച്ച് കര്‍ത്താവിന്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന പ്രാര്‍ത്ഥനകള്‍ റോമന്‍ മിസ്സലിലെ കത്തീഡ്രല്‍ പള്ളികളിലും മറ്റും രണ്ടാമത്തെ ഭാഗവും, ഇടവക പള്ളികളില്‍ മൂന്നാമത്തെ ഭാഗവും ഉപയോഗിക്കാം. മൂറോന്‍ കൂദാശക്ക് അതത് സ്ഥലത്തെ മെത്രാന്‍ സമിതി തീരുമാനമെടുക്കാം. പെസഹാ വ്യാഴാഴ്ച കഴിഞ്ഞ വര്‍ഷത്തെ പോലെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വി. ബലിക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ഐശ്ചികമാണെന്നും, ദിവ്യകാരുണ്യം മറ്റ് പീഠം അലങ്കരിക്കാതെ സക്രാരിയില്‍ തന്നെ സൂക്ഷിക്കാമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

 

ദുഃഖ വെള്ളിയാഴ്ച്ച വി. കുരിശ് ചുംബിക്കുന്നത് ഒഴിവാക്കണം. അന്നേ ദിവസം രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം. ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ദേവാലയങ്ങളില്‍ നടത്തണമെന്നും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വിശ്വാസവും ഭക്തിയും വര്‍ദ്ധിപ്പിക്കാനും, അതേ സമയം പൊതു ജനത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂടി ഉതകുന്നത് ആകണമെന്നും കര്‍ദ്ദിനാള്‍ സാറ ആഹ്വാനം ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code