Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ വ്യാഴാഴ്ച 50 കോവിഡ് മരണം; ഷെയര്‍ പാര്‍ക്ക് വാക്‌സിനേഷന്‍ സെന്റര്‍ ഞായറാഴ്ച തുറന്നു   - പി.പി. ചെറിയാന്‍

Picture

ഡാലസ് : തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന ഡാലസ് കൗണ്ടിയില്‍ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അംമ്പരപ്പിച്ചു ഫെബ്രുവരി 18ന് 50 പേരാണ് കോവിഡിനു കീഴടങ്ങിയത്. എന്നാല്‍ രോഗവ്യാപനം കാര്യമായി കുറഞ്ഞുവെന്നാണ് കൗണ്ടി അധികൃതര്‍ അറിയിച്ചത്. വ്യാഴാഴ്ച 200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

വ്യാഴാഴ്ചയോടെ ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികള്‍ 242094 ആയി ഉയര്‍ന്നപ്പോള്‍ മരിച്ചവരുടെ എണ്ണം 2751 ആയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് 50 പേര്‍ മരിച്ചതിനുശേഷം ഒരേ ദിവസം ഇത്രയും മരണം രേഖപ്പെടുത്തപ്പെട്ടത് ഫെബ്രുവരി 18നാണ്. ഡാലസ് കൗണ്ടിയിലെ തണുത്ത കാലാവസ്ഥയില്‍ അടച്ചിട്ടിരുന്ന ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രമായ ഫെയര്‍ പാര്‍ക്ക് ഫെബ്രുവരി 21 ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ 6 വരെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

ടെക്‌സസ് സംസ്ഥാനത്ത് ഇതുവരെ 2.5 മില്യണ്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 41400 പേരാണ് മരിച്ചവര്‍. 2.2 മില്യണ്‍ പേര്‍ ടെക്‌സസില്‍ കോവിഡിനെ അതിജീവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആളുകള്‍ വീട്ടില്‍ തന്നെ കഴിയുന്നതും, കോവിഡ് പരിശോധനാ കുറഞ്ഞതുമാണ് രോഗികളുടെ എണ്ണത്തില്‍ കുറവനുഭവപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code