ഷിക്കാഗോ : ഷിക്കാഗോ ഡൗണ്ടൗണില് നിന്നും ഒഹെയര്‍ ഇന്റര്‍ നാഷനല്‍ വിമാനതാവളത്തിലേക്ക് എയര്‍ ടാക്സി സമ്മറില്‍ മുതല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബര്‍ എയര്‍ മൊബിലിറ്റി പ്രൊവൈഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡൗണ്ടൗണ് ഹെലിപോര്‍ട്ട് വെര്ട്ടിഫോര്ട്ട് ഷിക്കാഗോയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുകയെന്നും പ്രസ്താവന തുടരുന്നു.
ഇലക്ട്രിക് പവര്‍ ഹെലികോപ്റ്ററുകളാണ് ടാക്സിയായി ഉപയോഗിക്കുക. പദ്ധതി വിജയകരമായാല്‍ സേവനം ഷിക്കാഗോയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു. ഇല്ലിനോയ് മെഡിക്കല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഒഹെയര്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സാധാരണ ഹെലികോപ്റ്റര്‍ യാത്രക്കുള്ള ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് കമ്പനി സിഇഒ റോബ് വൈസെന്തല് പറഞ്ഞു.
അരമണിക്കൂര്‍ ദൂരം ഡ്രൈവ് ചെയ്യുന്നതിന് പകരം 5 മിനിട്ടു കൊണ്ടു സ്ഥലത്തെത്തി ചേരാന്‍ കഴിയുന്ന ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ആറു പേരെ ഉള്കൊള്ളുവാന് കഴിയുന്ന ഹെലികോപ്റ്റര്‍. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് ഒരാള്‍ക്ക് 95 ഡോളറിനു താഴെ മാത്രമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഷിക്കാഗോയിലെ ചാര്‍ജ്ജ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇലക്ട്രിക്ക് വെര്‍ട്ടിക്കല്‍ എയര്‍ ക്രാഫ്റ്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞ തായി വെര്‍ട്ടിപോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡാനിയേല്‍ അറിയിച്ചു.
Comments