ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
ആദാമിന്റെ മകന് അബു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി.
കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, സിനിമകള്‍ക്കായി സംഗീതമൊരുക്കിയിട്ടുളള ഐസക് തോമസ് കൊട്ടുകാപ്പള്ളി ദേശീയ പുരസ്കാരം കരസ്ഥമാക്കിയ തായി സാഹെബ എന്ന കന്നഡ ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്.
സംവിധായകന് അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തില്‍ സംവിധാന സഹായിയാണ് മലയാള സിനിമയിലെത്തുന്നത്. മുന്‍ എം.പി. ജോര്‍ജ് തോമസിന്റെ മകനാണ്.
Comments