Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോര്‍ക്ക് റീജിയന്‍ ഫെബ്രുവരി 20ന് ചര്‍ച്ച സംഘടിപ്പിക്കുന്നു   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി: ഐ ഒ സി കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകന ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 ന് (ഇന്ത്യന്‍ സമയം രാത്രി 8.30) വെര്‍ച്വല്‍ ആയി നടത്തുന്ന മീറ്റിംഗില്‍ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഐഒസി കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് റീജിയന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തും.

 

ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഈ മീറ്റിംഗില്‍ ഇടുക്കി ലോകസഭാംഗം ഡീന്‍ കുര്യാക്കോസ് എംപി, വി.ഡി. സതീശന്‍ എം.എല്‍.എ , കെ.പി.സി.സി ജനറല്‍ സെക്രെട്ടറിമാരായ ടോമി കല്ലാനി, ഡോ. മാത്യു കുഴല്‍നാടന്‍ തുടങ്ങിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കന്മാര്‍ പങ്കെടുക്കും.

 

ഐഒസി കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡണ്ട് വര്‍ഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഐഒസി ചെയര്‍മാന്‍ സാം പിട്രോഡോ, ഐഒസി നാഷണല്‍ പ്രസിഡണ്ട് മൊഹിന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍, ഐഒസി കേരള ചാപ്റ്റര്‍ യു.എസ്. എ പ്രസിഡണ്ട് ലീല മാരേട്ട്, ന്യൂയോര്‍ക്ക് റീജിയന്‍ ചെയര്‍മാന്‍ തോമസ് കോശി തുടങ്ങിവര്‍ പ്രസംഗിക്കും.

 

കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അധികാരത്തില്‍ എത്തുന്നതിന് പ്രവാസികള്‍ എല്ലാവിധ പിന്തുണയും നല്‍കേണ്ട ഈ സാഹചര്യത്തില്‍ ഫെബ്രുവരി 20 നു നടുക്കുന്ന ഈ മീറ്റിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രെട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, ന്യൂയോര്‍ക്ക് റീജിയണല്‍ സെക്രെട്ടറി ട്രഷറര്‍ റെജി വര്‍ഗീസ്, വൈസ് പ്രസിഡണ്ടുമാരായ ബിജു ജോണ്‍ കൊട്ടാരക്കര, ഫിലിപ്പ് പണിക്കര്‍, ചെറിയാന്‍ പൂപ്പള്ളി, ഇന്നസെന്റ് ഉലഹന്നാന്‍, സെക്രെട്ടറിമാരായ രാജു വര്‍ഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രെട്ടറിമാരായ ജേക്കബ് ഗീവര്‍ഗീസ്, പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ ജെയിംസ് ഇളംപുരിയാടത്ത് എന്നിവര്‍ കൂട്ടിച്ചേര്‍ത്തു. ജന്മനാടിനോട് കൂറു പുലര്‍ത്തുന്ന എല്ലാ പ്രവാസി മലയാളികളും ഈ മീറ്റിംഗില്‍ പങ്കാളികളായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കരങ്ങള്‍ക്ക് ശക്തിപകരണമെന്ന് ഐഒസി കേരള ന്യൂയോര്‍ക്ക് റീജിയണല്‍ കമ്മിറ്റി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് പോത്താനിക്കാട് (ഫോ: 9174882590),ലീല മാരേട്ട് (ഫോ:6465398443), പോള്‍ കറുകപ്പള്ളില്‍(8455535671) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍:
Varghese pothanicad is inviting you to a scheduled Zoom meeting.

 

Topic: IOC Kerala
Time: Feb 20, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/84340127864?pwd=dC9lSFhCRHdtR3NmM3d5SXpsTjV6UT09

 

Meeting ID: 843 4012 7864
Passcode: NY123
One tap mobile
+13017158592,,84340127864#,,,,*561598#



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code