Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിഎംഎഫ് അഖിലേന്ത്യാ കമ്മിറ്റി-അഡ്വ പ്രേമ മേനോന്‍ കോര്‍ഡിനേറ്റര്‍, വിനു തോമസ് പ്രസിഡന്റ്, അജിത് കുമാര്‍ മേടയില്‍ ജന: സെക്രട്ടറി   - പി.പി.ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Picture

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പി എം എഫ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോള്‍ഗാട്ടി പാലസില്‍ ചേര്‍ന്ന പൊതു യോഗം 2021 - 2022 വര്‍ഷത്തെ അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

അഡ്വക്കേറ്റ് പ്രേമം മേനോന്‍ മുംബൈ ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍, കെ ആര്‍ മനോജ് രാജസ്ഥാന്‍ വൈസ് ചെയര്‍മാന്‍, വിനു തോമസ് കര്‍ണാടക പ്രസിഡന്‍റ്, അജിത് കുമാര്‍ മേടയില്‍ ഡല്‍ഹി ജനറല്‍ സെക്രട്ടറി, ശ്രീ ഗ നന്ദകുമാര്‍ കല്‍ക്കട്ട ട്രഷറര്‍, കമ്മറ്റി അംഗങ്ങളായി അലക്‌സ് പി സുനില്‍ പഞ്ചാബ്, മുരളീധരന്‍ ജാര്‍ഖഡ്, കെ പി കോശി നാസിക്, ജോഷി ജോസഫ് നാസിക് , മുകേഷ് മേനോന്‍ ഡല്‍ഹി, ജോളി ഇലന്തൂര്‍ മധ്യപ്രദേശ്, പി എസ് നായര്‍ ചെന്നൈ,ബൈജു ജോസഫ് ഔറംഗബാദ്, ജെറാള്‍ഡ് chennai, എലിസബത്ത് സത്യന്‍ നാസിക്, ഇന്ദു രാജ് മധ്യപ്രദേശ്, ശ്രീ പത്മനാഭന്‍ ഔറംഗബാദ്, രഞ്ജിത്ത് നായര്‍ മഹാരാഷ്ട്ര, ഷിബു ജോസ് നാസിക്, സുനില്‍കുമാര്‍ ഹൈദരാബാദ്, ഐസക് തെലുങ്കാന, അനില്‍ നായര്‍ രാജസ്ഥാന്‍, സതീഷ് ജയ്പൂര്‍, അജേഷ് രാജസ്ഥാന്‍, പ്രവീണ്‍ അരുണാചല്‍പ്രദേശ്, പോള്‍ ഡിക്ലാസ് ഹരിയാന, മനോജ് നായര്‍ ഉത്തര്‍പ്രദേശ്, പ്രദീപ് നായര്‍ മേഘാലയ, സജീവ് രാജന്‍ അരുണാചല്‍പ്രദേശ്, ശ്രീ ജഗദീഷ് പിള്ള വാരണാസി,തോമസ് ഡല്‍ഹി, ഷെര്‍ലി രാജന്‍ ഡല്‍ഹി.എന്നിവരെയും തിരഞ്ഞെടുത്തു

 

അഡ്വക്കറ്റ് പ്രേമ മേനോന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍സെക്രട്ടറി വര്‍ഗീസ് ജോണ്‍, കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡണ്ട് ബേബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു യോഗത്തില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതം ആശംസിക്കുകയും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോര്‍ഡിനേറ്റര്‍ബിജു കെ തോമസ് നന്ദി രേഖപ്പെടുത്തി

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code