വത്തിക്കാന്‍ സിറ്റി :കത്തോലിക്കാ സഭയില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി കാനോന്‍ നിയമം പരിഷ്കരിച്ചു. കുര്‍ബാനയ്ക്കിടെ സുവിശേഷം വായിക്കാനും അള്‍ത്താരയില്‍ സഹായികളാകാനും ദിവ്യകാരുണ്യം നല്‍കാനും സ്ത്രീകള്‍ക്ക് ഔദ്യോഗികമായി അനുമതി നല്കി. ഇതു നിലവില്‍ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിര്‍പ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാര്‍പാപ്പ ഇത് ഉള്‍പ്പെടുത്തി നിയമത്തില്‍ മാറ്റം വരുത്തിയത്.
എന്നാല്‍ പുരോഹിതര്‍ അനുഷ്ഠിക്കുന്ന തിരുക്കര്‍മങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് അനുമതിയില്ല.മുന്‍പു പുരുഷന്മാര്ക്കു മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരുന്ന ചുമതലകളായിരുന്നു ഇവ. സ്ത്രീകള്‍ സഭയ്ക്കു നല്‍കിവരുന്ന സേവനത്തിനുള്ള അംഗീകാരമായാണ് ഈ ഭേദഗതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
Comments