Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ദനഹാ പെരുന്നാള്‍ ആഘോഷിച്ചു   - വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)

Picture

ടെക്‌സസ്: മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദനഹാ പെരുന്നാള്‍ ആഘോഷിച്ചു. ജനുവരി 10-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, ദനഹായുടെ വെള്ളം വാഴ്ത്തലിന്റെ പ്രത്യേക ശുശ്രൂഷയും, ദിവ്യബലിയും വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ പ്രത്യേക കാര്‍മ്മികത്വത്തില്‍ നടന്നു. 'ദനഹാ' എന്ന വാക്കിന്റെ അര്‍ത്ഥം 'ഉദയം' എന്നാണ്. ഈ പെരുന്നാള്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തെ ഉള്‍ക്കൊള്ളുന്നു. യേശുക്രിസ്തുവെന്ന സത്യവെളിച്ചം ലോകത്തില്‍ അവതരിച്ചു. വി. ലൂക്കോസ് 1: 78-79 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശിച്ചു. നമ്മുടെ കാലുകളെ സമാധാനത്തില്‍ നടക്കേണ്ടതിന്, ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍ നിന്നും ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.

 

പൗരസ്ത്യ സഭകള്‍ ഈ പെരുനാളിനെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നാന പെരുന്നാളായി കൊണ്ടാടുകയും, അതിലൂടെ പിതാവാം ദൈവം തന്നില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പരസ്യശുശ്രൂഷയുടെ ആരംഭംകുറിക്കുന്ന ഒന്നായി തീരുകയും ചെയ്യുന്നു. കര്‍ത്താവായ യേശുക്രിസ്തു തന്റെ മുന്നോടിയായി വന്ന യോഹന്നാന്‍ സ്‌നാപഹനില്‍ നിന്നും സ്‌നാനമേല്‍ക്കുന്നു. വി. മത്തായി 3:17 'അപ്പോള്‍ സ്വര്‍ഗം തുറന്നു, ദൈവാത്മാവാ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല്‍ വരുന്നത് അവന്‍ കണ്ടു, "ഇവനെന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' എന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം ഉണ്ടായി. അങ്ങനെ ത്രിത്വത്തിലെ മൂന്ന് ആളത്വങ്ങള്‍ ഇവിടെ ഈ അവസരത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. അതുകൊണ്ട് ആദിമസഭകള്‍ ദനഹാ പെരുന്നാളിനെ ത്രിത്വത്തില്‍ കൂടി ആഘോഷമായി ഈ പെരുന്നാളിനെ കണക്കാക്കുന്നു.

 

കോലം കോവിഡ് 19 എന്ന മഹാമാരിയില്‍ നിശ്ചലമായിരിക്കുന്ന ഈ അവസരത്തില്‍ ദനഹാ പെരുന്നാള്‍ നമുക്ക് ആഘോഷിക്കുവാന്‍ സാധിച്ചത് മഹാഭാഗ്യം തന്നെയാണെന്ന് ഏലിയാസ് അച്ചന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികളും വാഴ്ത്തപ്പെട്ട ദനഹാ ജലം കുടിച്ച് ദൈവീകചൈതന്യം അനുഭവിച്ചു.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code