Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുഎസ് ക്യാപിറ്റോള്‍ ഉപരോധം ജനാധിപത്യ രാജ്യങ്ങള്‍ക്കായുള്ള വേക്ക്-അപ്പ് കോള്‍: മുന്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ന്യൂയോര്‍ക്ക്: കഴിഞ്ഞയാഴ്ച യുഎസ് ക്യാപിറ്റോള്‍ ഉപരോധിച്ചത് ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള ""വേക്ക്-അപ്പ്" കോള്‍ ആണെന്ന് മുന്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ പ്രസ്താവിച്ചു. ജനാധിപത്യ മൂല്യങ്ങളുടെ അപകടകരമായ അധഃപ്പതനത്തെ തുറന്നുകാട്ടുകയും, സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും പരിണിത ഫലങ്ങളാണ് വാഷിംഗ്ടണിലെ ക്യാപിറ്റോള്‍ ഹില്‍ സംഭവം തുറന്നുകാട്ടിയതെന്നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ ഞായറാഴ്ച തന്റെ ബ്ലോഗില്‍ കുറിച്ചു.

""കഴിഞ്ഞ ബുധനാഴ്ച നമ്മള്‍ കണ്ടത് ആഗോളതലത്തില്‍ സമീപകാലത്ത് സംഭവിക്കുന്ന ആശങ്കാജനകമായ സംഭവവികാസങ്ങളുടെ പാരമ്യം മാത്രമാണ്. ഇത് എല്ലാ ജനാധിപത്യ വക്താക്കളെയും ഉണര്‍ത്താനുള്ള ആഹ്വാനമായിരിക്കണം," അദ്ദേഹം പറഞ്ഞു.

 

""തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍, അത് അസ്വീകാര്യമാണെങ്കില്‍ പോലും, ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മാനിക്കണം. സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിലൂടെ ജനാധിപത്യ മൂല്യം തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുപോകുമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്,'' ബോറെല്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ബോറലിന്റെ പ്രസ്താവന നിരീക്ഷകര്‍ കടുത്ത ഇരട്ടത്താപ്പായാണ് കണ്ടത്. പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമല്ലാത്ത രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ സമാനമായ അക്രമങ്ങള്‍ക്ക് വര്‍ഷങ്ങളായി ആവര്‍ത്തിച്ചുള്ളതും പ്രത്യക്ഷവുമായ പാശ്ചാത്യ പിന്തുണയുണ്ടായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

""ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്ന് വാഷിംഗ്ടണിലെ സംഭവങ്ങള്‍ കാണിക്കുന്നു,'' ബോറെല്‍ പറഞ്ഞു. ""ഒരു തിരഞ്ഞെടുപ്പ് വഞ്ചനയാണെന്ന് ചിലര്‍ വിശ്വസിക്കുന്നുവെങ്കില്‍, അവരുടെ നേതാവ് വീണ്ടും വീണ്ടും അത് പറഞ്ഞിട്ടുണ്ടെങ്കില്‍, അവര്‍ അതനുസരിച്ച് പെരുമാറും.'' അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

 

പാശ്ചാത്യ ആധിപത്യമുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ക്കായി മെച്ചപ്പെട്ട നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോറെല്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വിപുലമായ വോട്ടര്‍ തട്ടിപ്പ് കാരണം നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന വ്യക്തിപരമായ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍, യുഎസ് ക്യാപിറ്റോളിനെ ആക്രമിക്കാന്‍ വലതുപക്ഷ അനുഭാവികളെ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നിയമ നിര്‍മ്മാതാക്കള്‍ പുതുക്കിയ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code