കാലിഫോര്‍ണിയ :അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും വനിതകള്‍ മാത്രം നിയന്ത്രിച്ച ആദ്യ യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരില്‍ പറന്നെത്തി അഭിമാനനേട്ടം കൈവരിച്ചു.വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവില്‍ എവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിനന്ദിച്ചു
13,993 കിലോമീറ്ററുകള്‍ 17 മണിക്കൂറുകള്‍ക്കുള്ളില്‍ താണ്ടിയ എയര്‍ ഇന്ത്യ വിമാനം ഇന്ത്യന്‍ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് നൂതന വിജയഗാഥ രചിച്ചാണ് ബാംഗളൂരില്‍ പറന്നിറങ്ങിയത്. ലോകത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള സാന്‍ഫ്രാന്‍സിസ്കോ-ബാംഗ്ളൂര്‍ വ്യോമ പാതയിലൂടെയാണ് വനിതകള്‍ കേരളമെന്ന് രേഖപ്പെടുത്തിയ വിമാനം പറത്തി ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.
മുഖ്യപൈലറ്റ് സോയാ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വൈമാനികരാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റന്‍ സോയയ്ക്കൊപ്പം, ക്യാപ്റ്റന്‍ പാപാഗാരി തന്മയി, ക്യാപ്റ്റന്‍ ആകാന്‍ഷാ സോനാവാരേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരും ഉണ്ടായിരുന്നു . 8000 മണിക്കൂര്‍ വിമാനം പറത്തി പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളായിരുന്നുവന്നതാണ് പ്രത്യേകത . ആകെ 248 പേരാണ് വിമാനത്തില്‍ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയര്‍ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം മുഴുവന്‍ പുരുഷ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.ഇപ്പോള്‍ എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്നും -ന്യൂയോര്‍ക് , ന്യൂവാര്‍ക്വാ,വാ ഷിംഗ്ടണ്‍ ഡി സി ,നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയുന്നുണ്ട് ജനുവരി 15 മുതല്‍ ഷികാഗോ - ഹൈദരാബാദ് വിമാന സര്‍വീസും ആരംഭിക്കും.
Comments