വെര്‍ജിനിയ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത വെസ്റ്റ് വെര്‍ജിനിയ നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ ഡെറിക് ഇവാന്‍സ് നിയമ സഭാംഗത്വം രാജിവെച്ചു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡെറിക് ഇവാന്‍സ് ബില്ഡിംഗിനകത്തേക്ക്് കയറുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അദ്ദേഹം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഡെറിക്കിനെതിരെ ഫെഡറല്‍ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടര്‍ന്നായിരുന്നു രാജി.
അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടണ് ഫെഡറല്‍ ജഡ്ജിന് മുമ്പില്‍ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കില്‍ ഒന്നരവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 9ന് പുറത്തിറക്കിയ പ്രസ്തവനയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ഡെറിക് വെളിപ്പെടുത്തി. ഗവര്‍ണര്‍ ജിം ജസ്റ്റിസ് ഡെറിക്കിന്റെ രാജി വിവരം സ്ഥിരീകരിച്ചു. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡലിഗേറ്റുകളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും എഫ്ബിഐ ആരംഭിച്ചിട്ടുണ്ട്.
Comments