Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹരിവരാസനം, പ്രഭും പ്രാണനാഥം ലിറിക്കല്‍ വീഡിയോ പ്രകാശനം ജനുവരി പതിനാലിന്

Picture

പ്രൊജക്റ്റ് സെല്‍ഫ് USA യും, പ്രൊജക്റ്റ് സെല്‍ഫ് ഭാരതും , സംയുക്തമായി ആഗോളതലത്തില്‍ സംഘടിപ്പിച്ച യുണൈറ്റഡ് consciousness കോണ്‍ക്ലേവ് എന്ന പ്രോഗ്രാമില്‍ ട്രൈസ്‌റ്റേറ്റ് മേഖലയിലെ പ്രശസ്ത ഗായകനും, സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ കെ ഐ അലക്‌സാണ്ടര്‍ ആലപിച്ച രണ്ടു ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി .

 

ഇതിഹാസഗായകന്‍ പദ്മവിഭൂഷണ്‍ ഡോ കെ ജെ യേശുദാസ് അനശ്വരമാക്കിയ മധ്യമാവതി രാഗത്തിലുള്ള "ഹരിവരാസനം" എന്ന അയ്യപ്പന്റെ സുപ്രസിദ്ധ ഉറക്കുപാട്ടും, അനശ്വരഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്‍ പാടി പ്രസിദ്ധമാക്കിയ മോഹന രാഗത്തിലുള്ള "പ്രഭും പ്രാണനാഥം" എന്ന് തുടങ്ങുന്ന ശിവാഷ്ടകമാണ് കെ ഐ അലക്‌സാണ്ടര്‍ ആലപിച്ചത്

ഭക്തജനങ്ങളുടെ മനസ്സില്‍ അതീവഭക്തിരസം നിറക്കുന്ന ഈ രണ്ടു ഗാനങ്ങളും, പാട്ടിന്റെ തനിമ തെല്ലും നഷ്ട്ടപെടാതെയാണ് ഭാവപൂര്‍ണ്ണമായി കെ ഐ അലക്‌സാണ്ടര്‍ പ്രോഗ്രാമില്‍ അവതരിപ്പിച്ചത് .

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ഭാഷയുടെയും, സംസ്കാരത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് സ്പര്‍ശിച്ച ഈ ഗാനങ്ങളെ കൂടുതല്‍ ഭക്തരിലേക്കും, സംഗീതാസ്വാദകരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ഈ പാട്ടുകളുടെ ലിറിക്കല്‍ വീഡിയോയുടെ പ്രകാശനകര്‍മം ആരാധ്യരായ ശ്രീ ആചാര്യ വിവേകും, ഡോ വിക്രാന്ത് സിങ്ങും ജനുവരി പതിനാലിന് മകരസംക്രാന്തി ദിനത്തില്‍ EST 8 : 30 pm \pw 9 : 00 pm നും ഇടയില്‍ ( IST ജനുവരി പതിനഞ്ചു 7 : 00 am നും 7 : 30 am ഉം ഇടയില്‍) നിര്‍വഹിക്കുന്നതായിരിക്കും

സൂം ലോഗിന്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഫ്‌ളയറില്‍ ലഭ്യമാണ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code