ഫ്ളോറിഡ: വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജനുവരി ആറിന് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇന്ത്യന്‍ പതാക ദുരുപയോഗപ്പെടുത്തിയ നടപടിയില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഉത്കണഠ രേഖപ്പെടുത്തി. അമേരിക്കന്‍ രേഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ പതാകയെ വലിച്ചിഴക്കേണ്ടതിന്റെ ഔചത്യം എന്തെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ ഏതു പാര്‍ട്ടിക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഫൊക്കാനയ്ക്ക് ഒരു രാഷ്ടീയ പാര്‍ട്ടിയോടും പ്രത്യേക പ്രതിബദ്ധതയില്ല.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലില്‍ ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഫൊക്കാന പ്രസിഡണ്ട് ആശങ്ക രേഖപ്പെടുത്തി. അക്രമം ആറു നടത്തിയാലും പൊറുക്കാനാവാത്ത തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Comments