Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. തോമസ് കളത്തുപുല്ലാട്ട് നിര്യാതനായി

Picture

കുരുവിനാല്‍: പാലാ രൂപതാംഗമായ ഫാ. തോമസ് കളത്തുപുല്ലാട്ട് (92) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഒന്നിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കുരുവിനാല്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. കുരുവിനാല്‍ കളത്തുപുല്ലാട്ട് (ജീരകത്ത്) പരേതരായ സ്കറിയ-മറിയം ദന്പതികളുടെ മകനാണ്.

 

സഹോദരങ്ങള്‍: കെ.എസ്. സ്കറിയ കാര്യപ്പുറം (രാമപുരം), പരേതരായ മാര്‍ പൗളീനോസ് ജീരകത്ത് (ജഗദല്‍പുര്‍ മുന്‍ ബിഷപ്), കെ.എസ്. മൈക്കിള്‍, കെ.എസ്. ചാക്കോ, സിസ്റ്റര്‍ തെരേസാ സിഎംസി.

 

പരേതന്‍ കുറവിലങ്ങാട്, ചീങ്കല്ലേല്‍, ജിയോവാലി, മലയിഞ്ചിപ്പാറ, ഉരുളികുന്നം, ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രം, ചക്കാമ്പുഴ, പ്രവിത്താനം, മുത്തോലപുരം, മണ്ണാറപ്പാറ, പൂവരണി, കടപ്ലാമറ്റം എന്നീ പള്ളികളിലും മൂലമറ്റം ബിഷപ് വയലില്‍ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code