Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകര്‍ 7,12,000 ആയി   - രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ

Picture

അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 7,12,000 ആയി. യുഎസ് സമ്പദ്‌വ്യവസ്ഥയും തൊഴില്‍ വിപണിയും ബിസിനസ്- വ്യവസായ മേഖലകളും കോവിഡ് വ്യാപനത്തിന്റെ വൈറല്‍ പൊട്ടിത്തെറിമൂലം സമ്മര്‍ദ്ദത്തിലാണെന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

 

യുഎസ് സമ്പദ്‌വ്യവസ്ഥയെ വൈറസ് തളര്‍ത്തുന്നതിനുമുമ്പ്, കഴിഞ്ഞ മാര്‍ച്ചില്‍ ഓരോ ആഴ്ചയും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം ഏകദേശം 2,25,000 ആയിരുന്നു. പുതിയ സ്ഥിരീകരിച്ച വൈറല്‍ കേസുകള്‍ ഇപ്പോള്‍ ശരാശരി 1,60,000 കവിയുന്നതുമായതിനാല്‍, സമ്പദ്‌വ്യവസ്ഥയുടെ മിതമായ വീണ്ടെടുക്കല്‍ കൂടുതല്‍ അപകടത്തിലാണ്.

 

പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ ഒന്‍പത് മാസത്തിന് ശേഷവും നിരവധി തൊഴില്‍ രംഗങ്ങള്‍ മന്ദഗതിയിലായതിനാല്‍ പലതും നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തന്മൂലം തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയോ, ജോലിക്കാരെ താല്‍ക്കാലിക അവധിയില്‍ പ്രവേശിപ്പിക്കുവാനോ നിര്‍ബന്ധിതരാവുന്നു.

 

സംസ്ഥാനങ്ങളും നഗരങ്ങളും മാസ്ക് മാന്‍ഡേറ്റുകള്‍ പുറപ്പെടുവിക്കുന്നു, ഒത്തുചേരലിന്റെ വലുപ്പം പരിമിതപ്പെടുത്തുന്നു, റെസ്‌റ്റോറന്റ് ഡൈനിംഗ് മേഖലകള്‍ നിയന്ത്രിക്കുന്നു, ജിമ്മുകള്‍ അടയ്ക്കുന്നു അല്ലെങ്കില്‍ ബാറുകളുടെയും സ്‌റ്റോറുകളുടെയും മറ്റ് ബിസിനസുകളുടെയും സമയവും ശേഷിയും കുറയ്ക്കുന്നു. ഇതെല്ലാം യുഎസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code