Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ഡിബേറ്റ് ഫോറം യുഎസ്എ, കേരള തെരഞ്ഞെടുപ്പ് സംവാദം, വെര്‍ച്വല്‍ (സും) ഡിബേറ്റ് ഡിസംബര്‍ 6 ന്   - എ.സി.ജോര്‍ജ്

Picture

ഹ്യൂസ്റ്റണ്‍:കേരളത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ സ്വയംഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍, താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷന്‍ (സും) ഡിബേറ്റ്, ഡിസംബര്‍ 6, ഞായറാഴ്ച വൈകുന്നേരം, 7മണി മുതല്‍ (ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ടൈം ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു.

 

അമേരിക്കന്‍ പ്രവാസിക്കും കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ന്യായമായ പലഅവകാശങ്ങളും നേടിയെടുക്കേണ്ടതുണ്ട്. അവര്‍ക്കവിടെ വീട്ടുകാര്‍ ഉണ്ട്, സ്വന്തക്കാര്‍ ഉണ്ട്,ബന്ധുക്കള്‍ ഉണ്ട്, പലപ്രവാസികള്‍ക്കും അവിടങ്ങളില്‍ സ്വത്തുക്കള്‍, പണമിടപാടുകള്‍ഉണ്ട്. അവരെല്ലാംഅവിടെയും നികുതികള്‍ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തില്‍ ചൂഷണംചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നണ്ട്. വാഗ്ദാനങ്ങള്‍ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അവരോട് നീതി പ്രവര്‍ത്തിക്കാറില്ല. ഈ കൊറോണാകാലത്തും നാട്ടിലെത്തിയ അവര്‍, നാട്ടുകാരില്‍നിന്നും ഭരണകര്‍ത്താക്കളില്‍നിന്നും നേരിടേണ്ടിവന്ന അവജ്ഞയും വെറുപ്പുംഎല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

 

അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സത്യസന്ധരായ, അഴിമതിരഹിതരും നീതിനിഷ്ഠരുമായ സ്ഥാനാര്‍ത്ഥികള്‍ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കന്‍ പ്രവാസിയുടെകൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, പൊതുഖജനാവ് ധൂര്‍ത്തടിക്കല്‍, അടിയും, ചവിട്ടുംതുപ്പും കേരളരാഷ്ട്രീയക്കാരില്‍ നിന്ന്ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന അമേരിക്കന്‍ മലയാളികളും േനതാക്കന്മാരും ഒക്കെനമ്മുടെ കൂട്ടത്തില്‍ഉണ്ട്. ഈവകവിഷയങ്ങളെല്ലാം കേരളഡിബേറ്റ് ഫോറംസംവാദത്തില്‍ ചര്‍ച്ചാവിഷയമാകും.

 

കേരളത്തിലെ ഭരണപ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃതസ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധുനിയമനങ്ങള്‍, നികുതിവെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകള്‍, ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, സ്പ്രിങ്ക്‌ളെര്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ഖുര്‍ആന്‍ കയറ്റുമതി, ഈന്തപ്പഴത്തില്‍ സ്വര്‍ണക്കടത്ത്, സോളാര്‍ അഴിമതി, ബാര്‍കോഴ, കെഎസ്എഫില്‍ കള്ളപ്പണം വെളുപ്പിക്കല്‍, മെഡിക്കല്‍ ചികിത്സപിഴവുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ തത്വദീക്ഷഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരല്‍, ജനപ്രതിനിധികളെ ചാക്കിട്ടുപിടുത്തം, കൊള്ള,കൊല,. ബലാത്സംഗം, മതനേതാക്കളുടെ വര്‍ഗീയകക്ഷികളുടെ അഴിഞ്ഞാട്ടം എല്ലാം ഈതദ്ദേശതെരഞ്ഞെടുപ്പിനെ കൂടെബാധിക്കുന്നു. അതിനാല്‍ ആ വിഷയങ്ങളും ഇവിടെചര്‍ച്ചയ്ക്കും ഡിബേറ്റ്‌നും വിധേയമാകും.

 

ഡിസംബര്‍ 6, ഞായര്‍, വൈകുന്നേരം 7 മണിമുതല്‍ (ഈസ്‌റ്റേണ്‍ ടൈം ന്യൂയോര്‍ക്ക് ടൈം) വെര്‍ച്വല്‍ (സും) ഡിബേറ്റ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക. ഈ ഓപ്പണ്‍ഫോറം യോഗപരിപാടികള്‍തല്‍സമയം ഫെയ്‌സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരുമീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈപ്രോഗ്രാം ബ്രോഡ്കാസ്റ്റ്‌ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടര്‍ന്ന് പാസ്വേഡ് കൊടുത്തു കയറുക.

 

അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്‌റ്റേണ്‍സമയം 7 മണി എന്നത് അവരവരുടെ സ്‌റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രവേശിക്കുക.
Date: 12-6-2020 Sunday Time: 7 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി.ജോര്‍ജ്: 281 741 9465, സണ്ണിവള്ളികളം: 847 722 7598, തോമസ് ഓലിയാന്‍കുന്നേല്‍: 713 679 9950, സജി കരിമ്പന്നൂര്‍: 813 401 4178, തോമസ് കൂവള്ളൂര്‍: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code