Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് ഏകലോകം സഹൃദയവേദി വിദ്യാഭ്യാസ സെമിനാര്‍. ഡിസം. 12ന്   - പി.പി.ചെറിയാന്‍

Picture

ഡാലസ്: ഡാലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റി സംഘടനയായ ഏകലോകം സഹൃദയവേദി ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (ESNT) ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴ് മണിക്ക് ഓണ്‍ലൈനില്‍ സൂം വഴിയാണ് വിവിധ മേഖലകളില്‍ വിദഗ്ധരായ നാല് യംഗ് പ്രൊഫഷനലുകള്‍ നയിക്കുന്ന ഈ സെമിനാര്‍ സംഘടിപ്പിക്കപ്പെടുന്നത്.

 

ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് ഉപകാരപ്രദമാകുന്ന How to navigate High School and College' എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചകളും സംശയനിവാരണങ്ങളും നയിക്കുന്നത് ഓസ്റ്റിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നും ബയോ കെമിസ്ട്രിയിലും ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ബിരുദധാരിയും ഇപ്പോള്‍ പ്രശസ്തമായ ഡോയിഷ് ബാങ്കിലെ അനലിസ്റ്റും ആയ ഡേവിഡ് ഗു, ഫാള്‍സം ലേയ്ക്ക് കോളേജില്‍ നിന്നും ഡാന്‍സ് സ്റ്റഡീസിലും കംപ്യൂട്ടര്‍ സയന്‍സില്‍ നിന്നും ഡബിള്‍ മേജറും, ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ തിയറ്റര്‍ ആന്‍ഡ് ഡിജിറ്റല്‍ പ്രൊഡക്ഷനില്‍ തുടര്‍വിദ്യാഭ്യാസം നടത്തികൊണ്ടിരിക്കുന്നതുമായ കാവ്യാ ഇല്ലിക്കലും, യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ നിന്നുമുള്ള കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിണിയും ഇപ്പോള്‍ അഡോബി സിസ്റ്റത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ പ്രീതിക നടരാജ്, അതി പ്രശസ്തമായ മെരിലാന്‍ഡിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും (എം.ഡി),മെഡിക്കല്‍ റിസര്‍ച്ചറും (പി.എച്ച്.ഡി) ആയ രോഹന്‍ പനപ്പറമ്പിലും ആണ്.

 

ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഈ പ്രഗത്ഭരായ പാനലിസ്റ്റുകളുമായി നേരിട്ട് സംവദിക്കാനുള്ള ഒരു അസുലഭ അവസരമാണ് ഇ.എസ്.എന്‍.ടി ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക. Sumedh Panapparampil (ഫോണ്‍: 6503822365) ഇമെയില്‍ Education@ekalokam.org.

 

തുടര്‍ന്നുള്ള മാസങ്ങളില്‍ ലീഡര്‍ഷിപ്പ് സ്കില്‍സ്, പേഴ്‌സണല്‍ ബ്രാന്‍ഡ് എന്‍ഹാന്‍സ്‌മെന്റ്, കരിയര്‍ കൗണ്‍സിലിങ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ്, റിട്ടയര്‍ മെന്‍റ് പ്ലാനിംഗ് തുടങ്ങിയ മേഖലകളിലും ഉള്ള വര്‍ക്ക് ഷോപ്പുകളും ഇ.എസ്.എന്‍.ടി സംഘടിപ്പിക്കുന്നതാണ്.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code