Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെന്‍സില്‍വാനിയ ജയിലിലെ ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലെ പകുതിയിലധികം തടവുകാര്‍ക്കും കോവിഡ്   - രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

Picture

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ജയിലുകളിലെ ഏറ്റവും പ്രായംചെന്നതും രോഗികളുമായ നിരവധി പുരുഷ തടവുകാര്‍ക്കായുള്ള ദീര്‍ഘകാല പരിചരണ കേന്ദ്രമായ സ്റ്റേറ്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലോറല്‍ ഹൈലാന്‍ഡ്‌സ്, മുന്‍ സ്‌റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന തടവുകാരില്‍ പകുതിയിലധികം പേര്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും കോവിഡ് ബാധയുള്ളതായി റിപ്പോര്‍ട്ട്. ഇത് സംസ്ഥാന ജയില്‍ സംവിധാനത്തിലുടനീളം ഒരു കോവിഡ് 19 പൊട്ടിത്തെറിയുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ്.

 

കഴിഞ്ഞ മാസത്തില്‍, ലോറല്‍ ഹൈലാന്‍ഡിലെ 444 തടവുകാര്‍ക്ക് പോസിറ്റീവ് ആയി. സ്റ്റാഫുകള്‍ക്കിടയില്‍ സ്ഥിരീകരിച്ച 49 കേസുകള്‍ക്ക് പുറമേയാണ്. അവിടെ തടവിലാക്കപ്പെട്ട എട്ട് പേര്‍ നവംബര്‍ പകുതി മുതല്‍ കോവിഡ് മൂലം മരിച്ചു.

 

ജയിലിലെ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തന പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മരണനിരക്ക് പെന്‍സില്‍വാനിയയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സംഭവിച്ചതിന്റെ ഒരു ഭാഗമാണെന്നും, വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നതായും സ്റ്റേറ്റ് കറക്ഷണല്‍ വകുപ്പിന്റെ വക്താവ് പറഞ്ഞു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code