Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒന്നിച്ചുനിന്നാല്‍ ബലം: മാധവന്‍ നായര്‍, ലീലാ മാരേട്ട് അടുത്ത പ്രസിഡന്റ്, ഫൊക്കാന വീണ്ടും പ്രതാപത്തിലേക്ക്   - ഡോ. ജോര്‍ജ് എം. കാക്കനാട്

Picture

ന്യൂയോര്‍ക്ക്: ഫൊക്കാനയില്‍ ഉരുണ്ടകൂടിയ കാര്‍മേഘം തെളിഞ്ഞു. ഔദ്യോഗികപക്ഷവും വിമതപക്ഷവും തമ്മില്‍ ഉടലെടുത്ത അധികാരവടംവലിക്ക് തീരുമാനം. ഒന്നിച്ചു നിന്നാല്‍ സംഘടനയ്ക്ക് ഇരട്ടി ബലമെന്നു മുന്‍ പ്രസിഡന്റ് ബി. മാധവന്‍ നായര്‍ പറഞ്ഞു. ഇരുപക്ഷത്തെയും സംയുക്തനിലപാടുകളോട് യോജിപ്പെന്നു പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി. ഇതോടെ സംഘടനയുടെ അസോസിയേഷനുകളുടെ എണ്ണം 51 ആയി. ലയനധാരണ പ്രകാരം അടുത്ത പ്രസിഡന്റായി ലീലാ മാരേട്ടിനെ പിന്തുണയ്ക്കും. വിമതപക്ഷത്തിനെതിരേ ലീല മാരേട്ട് നല്‍കിയിരുന്ന കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ നേതൃത്വത്തില്‍ നടന്ന പതിനാറോളം ചര്‍ച്ചകളെ തുടര്‍ന്നാണ് ഇപ്പോഴത്തെ അനുരജ്ഞനം.

 

നവംബര്‍ 21ന് പുതിയ ഭരണസമിതി അധികാരമേല്‍ക്കും. ന്യൂജേഴ്‌സിയിലെ പിസ്ക്കാറ്റവെയിലുള്ള ദിവാന്‍ റെസ്റ്റാന്റില്‍ വച്ചായിരിക്കും പരിപാടികള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്ന അധികാര കൈമാറ്റ ചടങ്ങില്‍ ഏതാനും പേര്‍ മാത്രം നേരിട്ടും ബാക്കിയുള്ളവര്‍ വെര്‍ച്വല്‍ ആയിട്ടുമാണ് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഫൊക്കാനയുടെ ഭാവി പരിപാടികള്‍ 21 നു നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി സജിമോന്‍ ആന്റണി അറിയിച്ചു. ഫെക്കാന വിമന്‍സ് ഫോറം പുതിയതായി ആരംഭിക്കാനും ധാരണയായിട്ടുണ്ട്. പുറമേ, അമേരിക്കയിലുടനീളം മലയാളം സ്കൂള്‍, ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ആരംഭിക്കും. പുതിയ തലമുറയെ കൂടി സംഘടനയോടു ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി യൂത്ത് വിങ് രൂപീകരിക്കും. ഫൊക്കാനയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള എല്ലാസമാന്തര സംഘടനകളും ഡിസംബര്‍ 31 നകം പിരിച്ചു വിടാന്‍ നടപടി സ്വീകരിക്കുമെന്ന് ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ കോര്‍പറേഷനിലാണ് ടാക്‌സ് ഫയല്‍ ചെയ്തു വരുന്നത്.

 

മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ച സൂം മീറ്റിംഗില്‍ പോള്‍ കറുകപ്പള്ളില്‍ സ്വാഗതവും ഫിലിപ്പോസ് ഫിലിപ് നന്ദിയും പറഞ്ഞു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡണ്ട് ബെന്‍ പോള്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ഈപ്പന്‍, ടെക്‌സാസ് ആര്‍.വി.പി. ഡോ. രഞ്ജിത്ത് പിള്ള, ഫൊക്കാന മുന്‍ പ്രസിഡണ്ട് ജി. കെ. പിള്ള, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ലീലാ മാരേട്ട്, ജോജി തോമസ്, വര്‍ഗീസ് പോത്താനിക്കാട്, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകരായ ഡോ. ജോര്‍ജ് എം. കാക്കനാട്, ജോര്‍ജ് ജോസഫ്, ഫ്രാന്‍സിസ് തടത്തില്‍, ജോസ് കാടാപുറം, സുനില്‍ തൈമറ്റം, സജി എബ്രഹാം, ബിനു ചിലമ്പത്ത് തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഫൊക്കാനയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണ്, എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും പടലപിണക്കവും അധികാരവടംവലിയും അവസാനിപ്പിക്കണമെന്നും സംയുക്ത ആഹ്വാനം നടത്തിയാണ് യോഗം അവസാനിച്ചത്.

 

അതേസമയം സുധാകര്‍ത്ത ഉള്‍പ്പെടുന്ന വിഭാഗം ഇപ്പോഴും ഇടഞ്ഞു നില്‍ക്കുകയാണ്. ഫൊക്കാന ഭരണഘടന പ്രകാരമുള്ള ഇലക്ഷന്‍ നടത്തിയാലല്ലാതെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ഒത്തുതീര്‍പ്പിനു തങ്ങള്‍ എതിരല്ലെന്നും സുധാ കര്‍ത്തായും ടോമി കൊക്കാട്ടും നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എബ്രഹാം കളത്തില്‍, അലക്‌സ് തോമസ്, സുജ ജോസ്, ലൈസി അലക്‌സ്, ഷീല ജോസഫ്, ബോബി ജേക്കബ്, ജോസഫ് കുര്യപ്പുറം, വിനോദ് കെയാര്‍കെ, പ്രസാദ് ജോണ്‍, രാജു സഖറിയാ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

 

സംഘടന ഒന്നായി പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് ഭരണഘടനയ്ക്കനുസരിച്ചാവണം. ഭാരവാഹികള്‍ ഇന്നാരാണെന്നു മുന്‍കൂട്ടി തീരുമാനിക്കാനാവില്ല. അവര്‍ നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടണം. ഓരോ ദിവസവും ഓരോതരം അനുഭവങ്ങളാണെന്നു സുധാ കര്‍ത്താ പറഞ്ഞു. മുന്‍കാല നേതാക്കള്‍ പരിപോഷിപ്പിച്ചാണ് ഫൊക്കാന ഇന്നത്തെ നിലയില്‍ എത്തിയത്. അവരോട് സംഘടനയ്ക്ക് കടപ്പാടുണ്ട്. 2006ല്‍ ഉണ്ടായ പിളര്‍പ്പിന്റെ സമാന അനുഭവമാണ് ഇപ്പോള്‍. അന്നത്തെ പിളര്‍പ്പ് സംഘടനയെ വലിയ തോതില്‍ ബാധിച്ചു. തങ്ങളാണ് യാഥര്‍ത്ഥ ഫൊക്കാന എന്ന് മുന്‍ ജനറല്‍ സെക്രട്ടറിയായ ബോബി ജേക്കബ് പറഞ്ഞു. മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌തെ ഫൊക്കാന ഇങ്ക് മായി മാത്രമാണ് തങ്ങള്‍ക്ക് ബന്ധമെന്ന് എതിര്‍ വിഭാഗം സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് അലക്‌സ് തോമസ് പറഞ്ഞു. ഫൊക്കാന ഇങ്ക് രജിസ്റ്റര്‍ ചെയ്തത് പാര്‍ത്ഥസാരഥി പിള്ളയുടെ പേരിലാണ്. സുധാ കര്‍ത്താ ആണ് ഡയറക്ടര്‍. ഈ സംഘടനയില്‍ നീതി ഉണ്ട് എന്നത് കൊണ്ടാണ് താന്‍ സഹകരിക്കുന്നതെന്നു ഷീലാ ജോസഫ് പറഞ്ഞു. ഇലക്ഷന്‍ ശരിയായി നടത്തിയില്ല എന്നാതാണ് കേസിലെ വിഷയമെന്നു ജോസഫ് കുര്യപ്പുറം ചൂണ്ടിക്കാട്ടി. വീണ്ടും ഇലക്ഷന്‍ നടത്താനെ ഏതു കോടതിയും പറയു. ആര് മുന്‍കൈ എടുത്തു ചര്‍ച്ച നടത്തിയാലും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് സുധാ കര്‍ത്താ അറിയിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code