Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒക്ലഹോമയില്‍ ഡിസംബര്‍ 3 പ്രാര്‍ത്ഥനാ ഉപവാസദിനമായി ആചരിക്കുമെന്ന് ഗവര്‍ണര്‍ കെവിന്‍   - പി.പി. ചെറിയാന്‍

Picture

ഒക്ലഹോമ: ഒക്ലഹോമയില്‍ വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയില്‍ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി ഡിസംബര്‍ 3 വേര്‍തിരിച്ചിരിക്കുന്നതായി ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് അറിയിച്ചു.

 

അനിശ്ചിതത്വവും പരിശോധനകളും ഏറിവരുമ്പോള്‍ ഒക്ലഹോമയിലെ ജനം എല്ലാകാലത്തും പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുക എന്നതു സാധാരണയാണെന്നും അതിനെ അതിജീവിക്കാന്‍ മതവിശ്വാസങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമായി വിശ്വാസത്തോടെ പ്രാര്‍ഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

ഒക്ലഹോമയിലെ ദേവാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും ഡിസംബര്‍ 3ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വര്‍ഷാവസാനം സമീപിക്കുന്നതോടെ ദുരിതത്തിലായിരിക്കുന്ന ജനവിഭാഗങ്ങളെ മാനസികമായും ഭൗതികമായും ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം എല്ലാ പൗരന്മാരിലും നിക്ഷിപ്തമാണ്. നാം ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ സുരക്ഷയും സര്‍വ്വ പ്രധാനമാണ്.

 

ഈ വിഷയങ്ങളെല്ലാം പ്രാര്‍ഥനയുടേയും ഉപവാസത്തിന്റേയും ലക്ഷ്യമായിരിക്കണമെന്നും ഗവര്‍ണര്‍ ഉദ്‌ബോധിപ്പിച്ചു.തിങ്കളാഴ്ച ലഭ്യമായ കണക്കുകളനുസരിച്ച് മാര്‍ച്ചിനു ശേഷം ഒക്ലഹോമയില്‍ 197745 കോവിഡ് 19 പോസിറ്റീവ് കേസ്സുകളും 1743 മരണവും സംഭവിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code