Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അനില്‍ മാത്യു മാര്‍ത്തോമാ ഡയോസേഷന്‍ അസംബ്ലിയിലേക്കു ട്രഷററായി മത്സരിക്കുന്നു   - പി.സി. മാത്യു

Picture

ഡാളസ്: ഡാലസില്‍ സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നും ഡിസംബര്‍ 12 ന് ഡയോസേഷന്‍ അസംബ്ലിയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഡാളസിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറും ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ലീഡറും ആയ അനില്‍ മാത്യു ട്രഷററായി മത്സരിക്കുന്നു.

 

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടുമുതല്‍ ഡാളസിലെ വ്യാപാരമേഖലയില്‍ പ്രാവീണ്യം തെളിയിച്ച അനില്‍ വളരെ സൗമ്യനും യുവ തലമുറയെ സ്‌നേഹിക്കുകയും ചെയ്യുന്ന നേതാവാണ്. 1982 മുതല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസിന്റെ മെമ്പറും കൂടാതെ സെന്റ് പോള്‍ മാര്‍ത്തോമാ ഇടവകയുടെ രൂപീകരണത്തിലും മുഖ്യ പങ്കുവഹിക്കുകയും വിവിധ ചുമതലകളും ഏറ്റെടുത്തു നടത്തിയിട്ടുണ്ട്.

 

വരുംതലമുറയ്ക്ക് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കുകയും സഭാപൈതൃകം വരുംതലമുറയിലേക്കു കോട്ടം വരാതെ കൈമാറുകയുമാണു ലക്ഷ്യമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനില്‍ പ്രതികരിച്ചു. ആദ്യകാല സഭാ വിശ്വസികളെയും പട്ടക്കാരെയും മെത്രാന്മാരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനില്‍ കാലത്തിന് അനുസരിച്ചുള്ള അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

 

ഭാര്യ മിനി, മക്കള്‍ അന്‍സില്‍, അനീഷ്, ആശിഷ് എന്നിവരോടൊപ്പം കുടുംബസമേതം സണ്ണിവെയ്ല്‍ സിറ്റിയില്‍ താമസിക്കുന്നു.

 

പോസ്റ്റല്‍ വോട്ടുകള്‍ തുടങ്ങി കഴിഞ്ഞുഎങ്കിലും ഇനിയും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഇലക്ഷന്‍ ഫൈനല്‍ അടുത്ത് എത്തുമെന്നും ശുഭാപ്തി വിശ്വസത്തോടെ താന്‍ ആയിരിക്കുന്നു അനില്‍ ലേഖകനോട് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code