Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ചൊവ്വാഴ്ച 1716 പുതിയ കേസുകളും 7 മരണവും   - പി.പി. ചെറിയാന്‍

Picture

ഡാലസ്: ഡാലസില്‍ കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധന. ചൊവാഴ്ച മാത്രം 1716 പുതിയ പോസിറ്റിവ് കേസുകളം ഏഴ് മരണവും സംഭവിച്ചതായി കൗണ്ടി ജഡ്ജി ക്ലെ ജിങ്കിന്‍സ് അറിയിച്ചു. താങ്ക്‌സ്ഗിവിംഗ് ഒഴിവുദിനങ്ങള്‍ ആരംഭിച്ച ഉടനെതന്നെ ഇത്രയും വര്‍ധന സംഭവിച്ചുവെങ്കില്‍ ഈ ആഴ്ച പൂര്‍ത്തിയാകുന്നതിനു മുന്‍പ് സ്ഥിതി അതീവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

 

താങ്ക്‌സ്ഗിവിംഗിനോടുനുബന്ധിച്ചുള്ള ഷോപ്പിംഗ് ഈ വര്‍ഷം ഒഴിവാക്കണമെന്നും, വീടുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചുവരുന്നതും യാത്ര ചെയ്യുന്നതും പരിമിതപ്പെടുത്തണമെന്നും ജഡ്ജി അഭ്യര്‍ഥിച്ചു. ഗാര്‍ലന്റില്‍ ഒരു യുവാവും മസ്കിറ്റില്‍ 60 വയസുകാരനും ഡാലസില്‍ 70 കാരനും ഉള്‍പ്പടെ ഏഴ് മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളായ ഡാലസ് കൗണ്ടി (120999), ടറന്റ് കൗണ്ടി (94687), കോറില്‍ കൗണ്ടി (26325), ഡന്റന്‍ കൗണ്ടി (22351) എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് ടെക്‌സസിലും കോവിഡ് 19 കേസികള്‍ വര്‍ധിച്ചു വരുന്നു. ടെക്‌സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 1.15 മില്യന്‍ പോസിറ്റിവ് കേസുകളും 21000 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code