Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യുഎംസി പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരളഡേ, ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി

Picture

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ- ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി സൂമില്‍കൂടി നടത്തപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഡബ്ല്യുഎംസി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര ഡയറക്ടര്‍ എം.എ നിഷാദ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐടി ചെയര്‍പേഴ്‌സണ്‍ മാത്യു ശാമുവേല്‍ മുഖ്യാഥിതി നിഷാദിനെ സദസിന് പരിചയപ്പെടുത്തി.ട്രഷറര്‍ റെനി ജോസഫ് സ്‌പോണ്‍സേഴ്‌സിനെ ചടങ്ങില്‍ പരിചയപ്പെടുത്തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ചടങ്ങിനെ ധരിപ്പിക്കുകയും ചെയ്തു പ്രശസ്ത പുല്ലാംകുഴല്‍ വിദ്വാന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്‍ ഏവരെയും ഒരുപോലെ പഴയകാലത്തിലേക്ക് മടക്കിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുല്ലാങ്കുഴല്‍ വായന ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു വേറിട്ട അനുഭവമായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്മി ദാസ് അദ്ദേഹത്തിനെ സദസിന് പരിചയപ്പെടുത്തി

 

ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, റീജിയണല്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, റീജിയണല്‍ പ്രസിഡന്റ് തങ്കം അരവിന്ദ് എന്നിവര് ആശംസകള്‍ അര്‍പ്പിച്ചു. പെന്‍സില്‍വേനിയയുടെ പ്രോവിന്‍സ് പ്രസിഡന്റ് സിനു നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ സന്തോഷ് എബ്രഹാം സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോസ് വെബ്‌സൈറ്റ് നയനമനോഹരമാക്കിയ ഐടി ടീമിനെ നന്ദി അറിയിച്ചു.

 

വൈസ് ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റി മാത്യു ചടങ്ങുകള്‍ ഫേസ്ബുക്ക് പേജിലേക്ക് ലൈവ് ആയി സംപ്രേഷണം ചെയ്തു. ജനസേവന പുരസ്കാരം ലഭിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂരിനെ വൈസ് ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റി മാത്യു മൊമെന്റോ നല്‍കി ആദരിച്ചത് വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

 

അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ് ദിനമണിയുടെ മിമിക്രി, നൃത്ത നടന വിസ്മയങ്ങള്‍ കൊണ്ട് അമേരിക്കന്‍ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്റെ നേതൃത്വത്തില്‍ ഡാന്‍സ്, ഫിലഡല്‍ഫിയയുടെ മധുര ഗായകന്‍ റെനി ജോസഫിന്റെ ശ്രുതിമധുര ഗാനം, അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവിയത്രി സോയ നായരുടെ പ്രത്യേക കേരളഡേ കവിത എന്നീ പരിപാടികള്‍ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

 

ജോയിന്റ് ട്രഷറര്‍ ജോസഫ് കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. ഡോക്ടര്‍ ബിനു ഷാജിമോനും, മില്ലി ഫിലിപ്പും എംസി മാരായിചടങ്ങുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code