Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി പ്രൊജക്ടുകളുടെ കിക്കോഫും നടത്തി   - അജു വാരിക്കാട്.

Picture

ന്യൂയോർക്ക്:  നവംബർ 1 2020 കേരള പിറവി ദിനത്തിൽ വൈകുന്നേരം എട്ടുമണിക്ക്  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവതരിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധങ്ങളായ കലാപരിപാടികളോടെ നടത്തി.
 
 
പ്രൊഫസർ എം എൻ കാരശ്ശേരി, പ്രൊഫസർ മധുസൂദനൻ നായർ, ഫ്ലവേഴ്സ് ടിവി ബെസ്റ്റ് പോപ്പുലർ സിംഗർ മാസ്റ്റർ ഋതുരാജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തിയ ചടങ്ങിൽ അമേരിക്കയിലെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള കലാകാരന്മാരുടെ മികവുറ്റ കലാപരിപാടികളാൽ സമ്പന്നമായിരുന്നു.
 
 
പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ അമേരിക്ക റീജിയൻ പ്രസിഡൻറ് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അധ്യക്ഷപ്രസംഗത്തിനു ശേഷം അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി കടന്നു വന്നവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രഭാഷണത്തിനായി പ്രൊഫസർ എം എൻ കാരശ്ശേരി യെ അമേരിക്ക റീജിയൻ വൈസ് പ്രസിഡൻറ് അഡ്മിൻ എൽദോ പീറ്റർ ഇൻട്രൊഡ്യൂസ് ചെയ്തു. നമ്മുടെ കുട്ടികളെ മലയാളത്തിന്റെ സംസ്കാരത്തിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് കാരശ്ശേരി മാഷ് ഉദ്ബോധിപ്പിച്ചു.
 

ഡെയ്സി എന്ന ചലച്ചിത്രത്തിലെ ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ എന്ന ഗാനം മാസ്റ്റർ ഋതുരാജിന്റെ  ശബ്ദത്തിൽ കേട്ടത് ഒരു നവ്യാനുഭവം ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ചിങ് ഗ്ലോബൽ ചെയർമാൻ ഡോ. പി ഏ ഇബ്രാഹിം ഹാജി നിർവഹിച്ചു.  അതിനുശേഷം മധുരം മലയാളം എന്ന മലയാള ഭാഷാപഠന പ്രൊജക്‌റ്റിന്റെ ഉദ്ഘാടനം പ്രൊഫസർ മധുസൂദനൻ നായർ നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.  കേരള മെന്ന ഓർമ്മയെ സജീവമായി നില നിർത്തി കൊണ്ടിരിക്കുന്നത് പ്രവാസികളായ മലയാളികൾ ആണ് . പൂർവ സ്മ്യതികളെയും നമ്മുടെ സംസ്കാരത്തെ യും നമ്മുടെ തനിമയെയുംകേരളത്തിലുള്ള മലയാളികളേക്കാൾ മുൻപോട്ട് കൊണ്ടു പോകുന്നത് പ്രവാസിസംഘടനകൾ ആണ് എന്ന് നിസ്സംശയം പറയാം. അതിൽ വേൾഡ് മലയാളി കൗൺസിലിന്റെ പങ്ക് സ്വാഗതാർഹമാണ്. തുടർന്നും മലയാളത്തനിമ യുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ മധുസൂദനൻ നായർ ആഹ്വാനം ചെയ്യുകയും ചെയ്തു.


തുടർന്ന് പ്രവാസി അഡ്വൊക്കസി ഹെൽപ് ലൈൻ പ്രോജക്റ്റ് കിക്കോഫ് ഗ്ലോബൽ പ്രസിഡൻറ് ഗോപാലപിള്ള നിർവഹിച്ചു. അതിനുശേഷം മലയാളം റിസർച്ച് പബ്ലിക്കേഷൻ പ്രൊജക്റ്റ്‌ കിക്ക്ഓഫും നടത്തി. ഗ്ലോബൽ വൈസ് പ്രസിഡൻറ് അഡ്മിൻ ജോൺ മത്തായി ആണ് കിക്കോഫ് നിർവഹിച്ചത്.
അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്ത് ഗ്ലോബൽ വൈസ് ചെയർ ഡോ. കെ ജി വിജയലക്ഷ്മി ഗ്ലോബൽ ട്രഷറർ തോമസ് അറംബനുടി അമേരിക്ക റീജിയൻ വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ജോർജ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. അമേരിക്ക റീജിയൻ ട്രഷറർ സിസിൽ ചെറിയാൻ കൃതജ്ഞത അറിയിച്ചു.

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code