Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Picture

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി . റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് 2020-2021 വര്‍ഷ കാലയളവിലേക്കുള്ള ഭാരവാഹികളെ റിയാദില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ആയി അയൂബ് കരൂപടന്നയെ വീണ്ടു തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കുഞ്ചു സി നായര്‍, ട്രഷറര്‍ ഷെരീഫ് വാവാട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഡോ: അമിന സെറിന്‍, എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

വൈസ് പ്രസിഡണ്ട്മാര്‍ ആയി നിസാര്‍ കൊല്ലം, ഹംസ കല്ലിങ്ങല്‍, ജോ:സെക്രട്ടറി റഷീദ് കരീം, ജോ: ട്രഷറര്‍ കബീര്‍ കാടന്‍സ്, ജോ: കണ്‍വീനര്‍ ജീവകാരുണ്യവിഭാഗം ജോണ്‍സണ്‍ മാര്‍ക്കോസ്, കലാവിഭാഗം കണ്‍വീനര്‍ ജലീല്‍ കൊച്ചിന്‍, ജോ:കണ്‍വീനര്‍ റിയാസ് റഹ്മാന്‍, എന്നിവരെയും തെരഞ്ഞെടുത്തു.



എക്‌സിക്യുട്ടീവ് അംഗങ്ങള്‍ റിഷി ലത്തീഫ് .മുജീബ് ചാവക്കാട് . നൗഫര്‍ കാസര്‍കോട് . മുഹാദ് കരൂപ്പടന്ന. ബനീഷ് വയനാട് . തസ്നിം റിയാസ് . സിമി ജോണ്‍സണ്‍ . നിമിഷ ബനിഷ് . ഷെമി ജലീല്‍ .റാഹില ഷെരീഫ് എന്നിവരും തെരെഞ്ഞെടുക്കപെട്ടു. സംഘടനയുടെ ചെയര്‍മാന്‍ ആയി ജയന്‍ കൊടുങ്ങല്ലൂര്‍ തുടരും ,വൈസ് ചെയര്‍മാന്മാര്‍ ഡോ: മജീദ് ചിങ്ങോലി, വി കെ കെ അബ്ബാസ്, എന്നിവരെയും,നിയമിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തമായ മുന്നോട്ട് കൊണ്ടുപോകാനും കോവിഡ് കാലത്ത് നടത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code