Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യാത്രയയപ്പും, സ്വീകരണവും നല്‍കി   - പോള്‍ ജോര്‍ജ് പൂവത്തേരില്‍

Picture

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി.

 

ഇടവക സഹ വികാരി ഫാ. സിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദുബായ് ഇക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി, ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. അനീഷ് ഐസക്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യു, പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ, ഇടവക ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി ബാബു കുരുവിള മണത്ര, ജോയിന്റ് ട്രസ്റ്റീ പി.ജെ. ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് വർഗീസ്, ജോർജ് ചെറിയാൻ, കുര്യൻ വർഗീസ്, സുജ ഷാജി, ജസ്റ്റിൻ ടോം ജോൺ, ബിജു സി. ജോൺ, എം.സി. ജോയി എന്നിവർ പ്രസംഗിച്ചു. ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം മറുപടി പ്രസംഗം നടത്തി.

ക്യാപ്ഷൻ:

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക നൽകിയ യാത്രയപ്പ് സമ്മേളനത്തിൽ ഇടവക ട്രസ്റ്റീ സുനിൽ സി. ബേബി മൊമെന്റോ സമ്മാനിക്കുന്നു. ഇടവക സഹ വികാരി ഫാ. സിബു തോമസ്, ദുബായ് ഇക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി, ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. അനീഷ് ഐസക്, ഇടവക സെക്രട്ടറി ബാബു കുരുവിള മണത്ര, റീജ ഫിലിപ്പ്, മഹിമ ആൻ നൈനാൻ, ഫിലിപ്പ് നൈനാൻ എന്നിവർ സമീപം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code