Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രം ഫൊക്കാന പ്രസിദ്ധീകരിക്കുന്നു   - പ്രത്യേക ലേഖകന്‍

Picture

ന്യൂയോര്‍ക്ക്: മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും പ്രവാസ ജീവിതവും അമേരിക്കന്‍ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

 

ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസികളെ സൃഷ്ടിച്ചിട്ടുള്ള കേരളത്തിന്റെ സാന്നിധ്യം അമേരിക്കന്‍ ഐക്യനാടുകളിലും ശക്തമാണ്. പരിചിതമായ ഒരു ജീവിത ശൈലിയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും അമേരിക്കയിലെ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലേക്ക് എത്തപ്പെട്ട മലയാളികളില്‍ പലരും വെല്ലുവിളികളെ നേരിട്ടും സ്വപ്രയത്‌നം കൊണ്ടും ജീവിതം കരുപിടിപ്പിക്കുകയും തലമുറകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ വിശ്വപൗരന്‍മാരായി ഉയരുകയും ചെയ്തിട്ടുണ്ട്.

 

ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളികളെ അമേരിക്കന്‍ പ്രവാസ ജീവിതം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താനും അവരുടെ സംഭാവനകളെ രേഖപ്പെടുത്തുന്നതിനും മലയാളി സംഘടനകളെയും പ്രസ്ഥാനങ്ങളെയും അവതരിപ്പിക്കുന്നതിനുമാണ് ഫൊക്കാന ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രമേശ് ബാബുവാണ് പുസ്തകത്തിന്റെ രചന നിര്‍വഹിക്കുന്നത്. വിവര ശേഖരണത്തിനായി ഫൊക്കാന ഒരു മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. മലയാളം - ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 2021 ല്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പ്രസിദ്ധീകരിക്കുമെന്ന് മാധവന്‍ ബി നായര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 718 7355, madhavanbnair@yahoo.com

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code