Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കമലയുടെ വിജയം ആഘോഷിച്ച് മലയാളികള്‍   - അനില്‍ ആറന്മുള

Picture

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദത്തിലേക്കുള്ള കമല ഹാരിസിന്റെ വിജയം ആഘോഷമാക്കി ഹ്യൂസ്റ്റണ്‍ മലയാളികള്‍. ഒപ്പം ഇന്ത്യന്‍ വംശജയായ കമലയെ വൈസ് പ്രസിഡന്റ് ആക്കിയ ജോ ബൈഡന്റെ വിജയത്തിലും പുതിയ പദവിയിലും ആശംസകള്‍ നേരുകയും ചെയ്തു.

 

നവംബര്‍ 15-ന് സ്റ്റാഫ്‌ഫോഡിലെ ദേശി റെസ്‌റ്റോറന്റില്‍ കൂടിയ യോഗത്തില്‍ രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അരങ്ങേറിയ യോഗത്തില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സിന്ത്യ ഗിന്‍യാര്‍ഡ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

 

കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല കുടിയേറ്റ സമൂഹത്തിനു തന്നെ പുതിയ ചക്രവാളങ്ങള്‍ തുറക്കുകയാണെന്നു കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് പറഞ്ഞു. അവസരങ്ങള്‍ പാഴാക്കാതെ കൂടുതല്‍ ഇന്ത്യക്കാര്‍ രാഷ്ട്രീയത്തില്‍ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ത്യക്കാരിയായ ഒരു ജഡ്ജി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണക്കുന്നതിനു പകരം വിമര്‍ശനാത്മകമായ സമീപനമാണ് നേരിടുന്നതെന്നും പക്ഷെ എല്ലാറ്റിനെയും അതിജീവിച്ചു മുന്നേറുക എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും ജഡ്ജ് ജൂലീ മാത്യു പറഞ്ഞു.

 

കൗണ്ടി ജഡ്ജ് ജോര്‍ജ്‌ന്റെയും ജഡ്ജ് ജൂലിയുടെയും പാത പിന്തുടര്‍ന്ന് കൂടുതല്‍ യുവാക്കള്‍ രംഗത്തു വരുന്നില്ലെങ്കില്‍ ഇവിടത്തെ കുടിയേറ്റ വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കും ഭാവിയില്‍ നേരിടേണ്ടി വരുക എന്നത് ഇന്ത്യന്‍ സമൂഹത്തെ സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ഓര്‍മിപ്പിച്ചു. രാഷ്ട്രീയം നോക്കാതെ ഇന്ത്യക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കുക എന്നതാണ് നമ്മുടെ സമൂഹത്തിനു ഇപ്പോള്‍ കരണീയമായിട്ടുള്ളത്. ഇത് തിരിച്ചറിയുന്നില്ല എങ്കില്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതാവും. അഞ്ചാം തവണയും സിറ്റി കൗണ്‍സിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യു ഓര്‍മിപ്പിച്ചു.

 

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനും ആയ എസ് കെ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു അനില്‍ ആറന്മുള, ബാബു തെക്കേക്കര, ഡോ ബിജു പിള്ള, ജോര്‍ജ് മണ്ണിക്കരോട്ട്, കെന്നഡി ജോസഫ്, രഞ്ജിത് പിള്ള, വിനോദ് വാസുദേവന്‍, മൈസൂര്‍ തമ്പി, എബ്രഹാം തോമസ് തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ പൊന്നു പിള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ അറിയിച്ചിട്ടും അഭിമാനാര്‍ഹമായ ഈ ആഘോഷം പങ്കിടാനെത്തിയ ഇന്ത്യന്‍ സമൂഹത്തിനു നന്ദി പറഞ്ഞു. പൊന്നു പിള്ള, എസ് കെ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് യോഗം സംഘടിപ്പിച്ചത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code