Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മണ്ഡലകാലപൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി

Picture

ന്യൂയോര്‍ക്ക്: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യന് ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേതുപോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗവരദനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുവാനും സര്‍വ ഐശ്വര്യസിദ്ധിക്കുമായി ഭക്തജന തിരക്ക് ആദ്യത്തെ ദിവസം തന്നെ അനുഭവപ്പെട്ടു.

 

കൊറോണ പരക്കുന്നത് കാരണം ആളുകള്‍ കൂട്ടംകൂടുന്നതിന് ഗവണ്മെന്റ് നിബന്ധനകള്‍ ഉള്ളതിനാല്‍, ് നിയമങ്ങള്‍ അനുസരിച്ചു വരുന്നവര്‍ക്ക് അപ്പോയ്ന്റ്‌മെന്റ് വഴി മാത്രമേ ക്ഷേത്രത്തിലേക്കു പ്രേവേശനം അനുവദിക്കുകയുള്ളു.രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന പുജാതിവിധികള്‍ ഭക്തി സാന്ദ്രമായ ഭജന,ജലാഭിഷേകം, നെയ്യ്അഭിഷേകം,പാല്‍അഭിഷേകം, തേന്‍അഭിഷേകം, ചന്ദന അഭിഷേകം,പനനീര്‍ അഭിഷേകം ഭസ്മാഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദിപരാധനയും നടത്തുന്നു. എല്ലാ ദിവസവുമുള്ള അഷ്ടഭിഷേകം ഈ കാലയളവിലെ ഒരു പ്രത്യേകതയാണ്.

 

മണ്ഡല മകരവിളക്ക് കാലമായ അറുപത് ദിവസവും ഈ പുജാദിവിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ഈ പുജാദിവിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തില്‍ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്.

 

സര്‍വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡലമകരവിളക്ക് കാലത്തെ സങ്കല്‍പ്പം.എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആഗ്രഹവുമുള്ളവര്‍ ക്ഷേത്രവുമായി ബന്ധപ്പെടുക.

 

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ അയ്യപ്പ സ്വാമിയുടേതാണ്. ശ്രീമഹാഗണപതിയും ശ്രീ ഹനുമാന്‍ജി മറ്റു പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രത്തില്‍ അവരോടൊപ്പം ലോര്‍ഡ് ശിവ ശ്രീകൃഷ്ണ സ്വാമി , വേല്‍മുരുക, ദേവയാനി, ദേവി മഹാലക്ഷ്മി, ശിരടി സായി, നവഗ്രഹങ്ങള്‍ എന്നീ പ്രതിഷ്ഠകള്‍ ശനി, ഞായര്‍ ഡിവസങ്ങളില്‍ നടത്തിയത് ഭക്തരുടെ വളരെ കാലമായ ആവിശ്യമാണ് നിറവേറിയത്. രണ്ടു ദിവസമായി നടന്ന പ്രതിഷ്ഠകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരംമായിരുന്നു.

 

പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ബ്രന്മശ്രീ ശ്രീനിവാസ് ഭട്ടിന്റെ നേതൃത്വത്തില്‍ ക്ഷേത്രം പൂജാരിമാരായ കശിപ്, സതീഷ്, മോഹനന്‍, ലക്ഷ്മണന്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും ആണ് നടന്നത്.

 

ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, രാജന്‍ നായര്‍, രാധാകൃഷ്ണന്‍ പോര്‍ട്ട്‌ചെസ്റ്റര്‍, ചന്ദ്രന്‍ സ്വാമി, ജോഷി നാരായണന്‍, ഗണേഷ് നായര്‍, രഞ്ചില്‍, രവീന്ദ്രന്‍ നായര്‍, സുധാകരന്‍ പിള്ളൈ, രാധകൃഷ്ണന്‍, ബാലന്‍, തങ്കമണി പിള്ള, രുക്മിണി നായര്‍, വിജയമ്മ നായര്‍, ശാമള ചന്ദ്രന്‍, ലളിത രാധകൃഷ്ണന്‍, ഭാരതി, പ്രേമ, ജയശ്രീ ജോഷി തുടങ്ങിയവര്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

സ്കന്ദഷഷ്ഠി ഉത്സവം ഈ വെള്ളിയാഴിച്ചയും ശനിയാഴ്ചയുമായി നടത്തുന്നതാണ്. കഴിഞ്ഞ ദിവസം പ്രതിഷ്ഠനടത്തിയ സുബ്രമണ്യ സാമിയുടെയും ദേവയാനിയുടെയും മഹാകല്യണവും സ്കന്ദഷഷ്ഠി ഉത്സവത്തോടു അനുബന്ധിച്ചു നടത്തുന്നതാണ് പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത് തീര്‍ച്ചയാണ്.

 

പുജാദികാര്യങ്ങള്‍ഓണ്‍ലൈന്‍ ആയിബുക്ക് ചെയ്യാവുന്നതാണ്.പൂജകള്‍ബുക്ക്‌ചെയ്യുന്നതിനും അപ്പോയിന്റ്‌മെന്റുകള്‍ക്കും ദയവായി ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയെ (914 439 4303 ) ഫോണില്‍ ബന്ധപ്പെടുക.

 Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code