Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോ ബൈഡനെയും കമലയെയും ഫോണിലൂടെ ആശംസ അറിയിച്ച് പ്രധാനമന്ത്രി മോദി

Picture

ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പകര്‍ച്ചവ്യാധി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ബൈഡനുമായി ചര്‍ച്ച നടത്തിയതായും മോദി പറഞ്ഞു.

 

"അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് അഭിനന്ദനം അറിയിച്ചു. ഇന്തോയുഎസ് പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകകയും ചെയ്തു. കൊവിഡ് 19 പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോപസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും പങ്കുവച്ചു." മോദി ട്വീറ്റ് ചെയ്തു.

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ കമല ഹാരിസിനും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു." തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഞാന്‍ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്തോയുഎസ് ബന്ധങ്ങള്‍ക്ക് കരുത്ത് പകരുന്ന ഇന്ത്യന്‍അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് കമലയുടെ വിജയം വളരെയധികം അഭിമാനവും പ്രചോദനവുമാണ്." മോദി കൂട്ടിച്ചേര്‍ത്തു.

 

തിരഞ്ഞെടുപ്പില്‍ വിജയിച്ച് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡന് ആശംസ അറിയിച്ച് വിളിച്ചത്. അതേസമയം ഇന്ത്യയും യു.എസും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നതിനാല്‍ ബൈഡന്റെ ഭരണത്തിന് കീഴില്‍ യു.എസുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും സര്‍ക്കാരിന് ഇല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ബൈഡന്‍ ഇന്ത്യയ്ക്ക് അന്യനല്ലെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code