Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി അന്തരിച്ചു

Picture

കോട്ടയം: വചനപ്രഘോഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ഥനാ നികേതന്‍ ഡയറക്ടറുമായിരുന്ന ഫാ.സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വി ഡി (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദൈവാലയത്തില്‍.അഞ്ചു വര്‍ഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍! വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

 

കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനായിരുന്ന ഫാ.പൊട്ടനാനി, കുടുംബങ്ങളുടെ വിശുദ്ധീകരണ വളര്‍ച്ചയ്ക്കായി സ്വയം സമര്‍പ്പിച്ച വൈദികനായിരുന്നു. 1964 മുതല്‍ ധ്യാനങ്ങള്‍ങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹം 1985 മുതല്‍ കടുത്തുരുത്തി എസ് വി ഡി പ്രാര്‍ഥനാ നികേതനില്‍ തുടര്‍ച്ചയായി ദാമ്പത്യകാരിസ ധ്യാനങ്ങള്‍ നടത്തി. 1998 മുതല്‍ ഒന്പതു വര്‍ഷം കേരള കരിസ്മാറ്റിക് സര്‍വീസ് ടീമിന്‍റെ (കെഎസ് ടി) ലോര്‍ഡ്‌സ് കപ്പിള്‍സ് മിനിസ്ട്രിയുടെ ആനിമേറ്ററായിരുന്നു.

 

പാലാ രൂപതയില്‍ തിടനാട് ഇടവകയില്‍ 1933 മാര്‍ച്ച് 28ന് പൊട്ടനാനിയില്‍ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനായി ജനിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ കാതറിന്‍ (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പെണ്ണമ്മ, പരേതരായ സിസ്റ്റര്‍ ക്ലെമന്‍സ് (പ്രഭുദാസി സിസ്‌റ്റേഴ്‌സ് ഓഫ് അജ്മീര്‍), പി.സി. ജോസഫ്, (ചെറുപുഷ്പ മിഷന്‍ ലീഗ് സഹസ്ഥാപകന്‍), ഏലിക്കുട്ടി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code