Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാഴ്ചയുണ്ടെങ്കിലും കാഴ്ചപ്പാടില്ലാത്തവര്‍ (ഏബ്രഹാം കളത്തില്‍, ഫൊക്കാന വൈസ് പ്രസിഡന്റ്)

Picture

നാമെല്ലാവരും ഈ ലോകവാസത്തില്‍ വ്യവസ്ഥാപിതമല്ലാത്ത അനേക കാര്യങ്ങള്‍ക്ക് അനുഭവപാത്രീതരായിരിക്കും. എന്നിരുന്നാലും മര്യാദകേടിന് ഒരു മര്യാദ വേണ്ടേ? നിരാശ ബാധിച്ച ഒരു കൂട്ടരുടെ നിഷ്ക്രിയത്വം ഫൊക്കാന എന്ന ജനകീയ പ്രസ്ഥാനത്തെ പൊതുജന മധ്യത്തില്‍ മലിനീകരിക്കുന്ന ചിലരുടെ നിലപാടിനെയാണ് ഞാന്‍ ഉദ്ദേശംവയ്ക്കുന്നത്. സ്വന്തം കഴിവുകേടുകളെ വെള്ളപൂശി, തങ്ങള്‍ ശക്തരാണെന്നോ, ആള്‍ബലത്തില്‍ എന്തു മാടമ്പിത്തരവും കാണിക്കാം എന്ന ഇമേജ് സൃഷ്ടിച്ച്, അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞ്, കരിനിയമങ്ങളെ ആശ്ശേഷിക്കുന്ന ഇക്കൂട്ടര്‍ക്ക് സദാചാരം പഠിപ്പിക്കുന്ന അഭിസാരികയുടെ വിലയേ ഉണ്ടാകൂ. ജനാധിപത്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നത് കൈയ്യൂക്കിന്റെ ഭാഷയില്‍ ആവരുത് എന്ന് ഇക്കൂട്ടരോട് അഭ്യര്‍ത്ഥിക്കുന്നു.

അഞ്ചുവര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരു പ്രസിഡന്റ് അടുത്ത ആഴ്ച ഫൊക്കാനയുടെ "ഹാന്‍ഡ് ഓവര്‍' നടത്തുന്നു. സസ്‌പെന്‍ഡ് ചെയ്ത ഇദ്ദേഹത്തെ തിരിച്ചെടുത്തതായി അറിവില്ല. പിന്നെ എന്ത് ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍?

 

കഴിഞ്ഞ രണ്ടുമാസമായി പല മാധ്യമങ്ങളിലും, ഫേസ്ബുക്കിലും മറ്റും ജോര്‍ജി വര്‍ഗീസ് എന്ന വ്യക്തി ഫൊക്കാന പ്രസിഡന്റ് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത് കണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്തൊക്കെയോ പരിപാടികള്‍ നടത്തുന്നതായും വരുത്തിതീര്‍ത്തു. പുതിയ വാര്‍ത്ത ജോര്‍ജി വര്‍ഗീസ് നിയുക്ത പ്രസിഡന്റായി എന്നതായിരുന്നു. അത് ഏങ്ങനെ? ഒരിക്കല്‍ പ്രസിഡന്റായി വന്ന ആള്‍ എങ്ങനെ രണ്ടു മാസത്തിനകം നിയുക്ത പ്രസിഡന്റാകും.? സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധവന്‍ നായര്‍ എങ്ങനെ വീണ്ടും പ്രസിഡന്റായി ഹാന്‍ഡിംഗ് ഓവര്‍ നടത്തും.? ഫൊക്കാനയില്‍ നിന്നും ജോര്‍ജിസ് ഫാന്‍സ് അസോസിയേഷനില്‍ നിന്നും ഒരേ സമയം സസ്‌പെന്‍ഡ് ചെയ്ത മാധവന്‍ നായര്‍ ഏതു സംഘടനയുടെ പേരിലാണ് ഹാന്‍ഡിംഗ് ഓവര്‍ നടത്തുന്നത്.? വളരെ വിചിത്രമായ ഒരു സാങ്കല്‍പ്പിക കഥപോലെ ഇക്കൂട്ടര്‍ മെനയുന്ന സങ്കുചിത നിലപാട് ഫൊക്കാന അവജ്ഞയോടെ തള്ളിക്കളഞ്ഞു. നിരന്തരം ഇവര്‍ ഓരോ പദവികളും മറ്റും ഓഫര്‍ ചെയ്ത് ഫൊക്കന നേതൃത്വത്തിലുള്ളവരെ വിളിക്കുന്നു? പല ഫൊക്കാന നേതാക്കളുടേയും ചിത്രങ്ങള്‍ പോലും അവരോടൊപ്പം ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നു. ഇതെല്ലാം ഒരു കൂട്ടരുടെ മനോവികാരം തളര്‍ത്തുന്നതായി കാണാം. അവര്‍ നടത്തിവരുന്ന പല കാര്യങ്ങളും നിയമവിരുദ്ധവും, അന്യായവും, സത്യസന്ധതയുമില്ലാത്തതാണ് എന്നവര്‍ മനസിലാക്കുന്നു. അത് അവരെ അലട്ടുന്നു. അതാണ് തുടര്‍ച്ചയായി ഇക്കൂട്ടര്‍ ഫൊക്കാനയിലെ പ്രവര്‍ത്തകരെ വിളിച്ച് പല കാര്യങ്ങളും, പദവികളും ഓഫര്‍ ചെയ്യുന്നത്. അഞ്ചു പേര്‍ ചേര്‍ന്ന് ഒരു കടലാസില്‍ താങ്കളാണ് അടുത്ത ഫൊക്കാന പ്രസിഡന്റ് എന്നെഴുതിക്കൊടുത്താല്‍, അത് നടപ്പിലാക്കിയാല്‍ പിന്നെ എന്തിന് ഒരു ഇലക്ഷന്‍? പിന്നെ എന്തിന് ഒരു ഭരണഘടന? തപാലില്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കാതെ, വെള്ളത്തില്‍ ഇറങ്ങി നീന്തുവാന്‍ ഫാന്‍സ് അനസോസിയേഷന്‍ ശ്രമിക്കും എന്ന് നമുക്ക് ആശിക്കാം.

 

ഏബ്രഹാം കളത്തില്‍ (ഫൊക്കാന വൈസ് പ്രസിഡന്റ്)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code