Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല കേരള സോഷ്യൽ ഡയലോഗ്സ് - സെഷൻ 2 : ദി ഫോർത് എസ്റ്റേറ്റ് ഒക്ടോബർ 24-ന്

Picture

ന്യുജേഴ്സി: അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ്  ഓഫ് അമേരിക്ക) 74-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ ഒക്ടോബർ ഇരുപത്തിനാലിന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ പതിനൊന്ന് മുപ്പതിനാണ് പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭിമാനി) , ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഷാഹിന നഫീസ (ദി ഫെഡറൽ), ഡോ.അരുൺ കുമാർ (24 ന്യൂസ്), അഭിലാഷ് മോഹനൻ (മീഡിയ വൺ) എന്നിവർ പങ്കെടുക്കും. മാദ്ധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് ചർച്ച മോഡറേറ്റ് ചെയ്യും.



സെഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  പ്രാദേശിക സമയങ്ങളിൽ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .
സൂം മീറ്റിംഗ് ലിങ്ക്  : https://us02web.zoom.us/j/89904500614
സൂം മീറ്റിംഗ് ഐഡി : 899 0450 0614
അല ഫേസ്ബുക് പേജ് ലിങ്ക് : https://www.facebook.com/ArtLoversOfAmerica/



കേരളപ്പിറവിയുടെ എഴുപത്തിനാലാം വാർഷികത്തോടനുബന്ധിച്ച്  ഒക്ടോബർ പതിനേഴ് മുതൽ നവംബർ പതിനാലു വരെയാണ് അല സോഷ്യൽ ഡയലോഗ്സ് സീരീസ് നടത്തുന്നത്.  ഒക്ടോബർ പതിനേഴിനു നടന്ന ആദ്യസെഷനിൽ എം ബി രാജേഷ് (എക്സ് എംപി) ഉത്‌ഘാടനം ചെയ്യുകയും തുടർന്ന്  ‘കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ ഡോ മാളവിക ബിന്നി പ്രഭാഷണം നടത്തുകയും ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code