Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലണ്ടനിലെ ദേവാലയത്തില്‍ നിന്ന് അജ്ഞാതന്‍ കുരിശ് പിഴുതുമാറ്റി: വ്യാപക പ്രതിഷേധം

Picture

ലണ്ടന്‍: പകല്‍ വെളിച്ചത്തില്‍ കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുകളിലുള്ള വലിയ കുരിശ് അജ്ഞാതനായ യുവാവ് പിഴുതെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം. സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്ന ആളുകളെ പോലും വകവെക്കാതേ യുവാവ് കുരിശ് പകല്‍ വെളിച്ചത്തില്‍ പിഴുതുമാറ്റുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ‘ലണ്ടന്‍ ആന്‍ഡ് യു.കെ െ്രെകം’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ലഭിച്ച വീഡിയോ ‘െ്രെകംവാച്ച് യു.കെ’ എന്ന ഫേസ്ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 18നാണ് സംഭവം നടന്നതെന്നു കരുതപ്പെടുന്നു.

 

താന്‍ ധരിച്ചിരുന്ന കോട്ട് കുരിശിന്റെ മുകളില്‍ തൂക്കി തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് യുവാവ് കുരിശ് ഇളക്കി മാറ്റുവാന്‍ ശ്രമിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് ശേഷമുണ്ടായ ജനരോഷത്തെ തുടര്‍ന്ന്! സംശയിക്കപ്പെടുന്ന ഒരാളെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുരിശ് കണ്ടെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചുവെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും ബാര്‍കിംഗ് ആന്‍ഡ് ഡാഗെന്‍ഹാം മെട്രോപ്പൊളിറ്റന്‍ പോലീസ് അറിയിച്ചു. വിഷയത്തില്‍ വ്യാപക അന്വേഷണം നടന്നുവരികയാണ്. അതേസമയം ഹീനമായ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

 

സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ച ഉടന്‍തന്നെ തങ്ങള്‍ സംഭവസ്ഥലത്തെത്തിയെന്നും “കുറ്റകരമായ നാശനഷ്ടം” വരുത്തിയതായി സംശയിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞതായി ബ്രേബര്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code