ഫിലാഡല്‍ഫിയ: മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡല്‍ഫിയയില്‍ കൂടിയ മീറ്റിംഗില്‍ അനുശോചനം രേഖപ്പെടുത്തി. ചെയര്മാന് സുമോദ് നെല്ലിക്കാലായുടെ അധ്യക്ഷതയില്‍ കൂടിയ വെര്‍ച്യുല്‍ മീറ്റിംഗില്‍ സെക്രട്ടറി സാജന് വര്‍ഗീസ്, ട്രസ്റ്റി രാജന് സാമുവേല്‍, അലക്സ് തോമസ്, ജോഷി കുര്യാക്കോസ്, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്, റോണി വര്‍ഗീസ്, തോമസ് പോള്‍, ജോണ്‍ സാമുവേല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
കര്‍ശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം കേരളത്തിന് മാത്രമല്ല പ്രവാസ മലയാളത്തിനാകെ തീരാനഷ്ടമാണ് എന്ന് സുമോദ് നെല്ലിക്കാല അനുസ്മരിച്ചു. മത സൗഹാര്‍ദത്തിനും അതുപോലെ തന്നെ പാവങ്ങളുടെ ഉന്നമനത്തിനും തിരുമേനി നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാണാനാവാത്തതാണ്.
അദ്ദേഹത്തിന്റെ വേര്‍പാട് ഫിലാഡല്‍ഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അംഗങ്ങളെ വേദനിപ്പിക്കുണ്ടെങ്കില്പോലും തിരുമേനി പ്രവര്ത്തികമാക്കിയിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.
തിരുമേനിയുടെ വേര്‍പാടില്‍ ദുഖാര്‍ത്ഥരായ സഭയോട് എക്സിക്യൂട്ടീവ് അംഗങ്ങളും, അംഗ സംഘടനകയും ഐക്യ ദാര്‍ഢ്യംപ്രഖ്യാപിച്ചു
Comments