സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ആയ പി ആർ ജനാർദനൻ സ്മാരകത്തിന്റെ ഉദ്ഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷിക ദിനമായ ഇന്നലെ
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ആർ. നാസർ ആദ്ധ്യക്ഷനായി.
ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, കെ. എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, എ.എം. ആരിഫ് എം.പി., യു. പ്രതിഭ എംഎൽഎ, ജില്ല കമ്മിറ്റി അംഗം കോശി അലക്സ്, സി. സുധാകരകുറുപ്, എ. എം. ഹാഷിർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മ, ജി. രാജു, എസ്. ശ്രീജിത്ത്, ജി. അജിത്, കെ. ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.
വാര്‍ത്ത, ചിത്രങ്ങള്‍: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്
Comments