റോം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം 10,010 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചികിത്സയിലിരുന്ന 55 രോഗികള്‍കൂടി ഇന്നലെ മരണമടഞ്ഞതോടെ ഇതുവരെയുള്ള ആകെ മരണസംഖ്യ 36,427 ആയി.
638 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പുതിയതായി 52 പേരെ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേപ്പിച്ചു. രാജ്യത്ത് നിലവില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,07,312 ആയി ഉയര്‍ന്നു. രണ്ടാം ഘട്ടത്തില്‍ രോഗബാധിതരായവരില്‍ 1,908 പേര് ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. ഇറ്റലിയില്‍നിന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ കോവിഡ് -19 കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലെ ക്യാംപാനിയ മേഖലയിലെ സ്കൂളുകള്‍ അടച്ചു. സ്കുളുകള്‍ അടയ്ക്കുന്നത് മികച്ച പരിഹാരമല്ല എന്ന പ്രധാനമന്ത്രി ജൂസപ്പേ കോണ്തെയുടെ പ്രഖ്യാപനം നിലനില്‍ക്കെയാണ് ഇറ്റലിയുടെ തെക്കന്‍ പ്രദേശമായ ക്യാംപാനിയയില് ഒക്ടോബര്‍ 16 മുതല്‍ മാസാവസാനംവരെ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ക്യാംപാനിയ റീജിയന് ഗവര്‍ണര്‍ വിന്‍ചെന്‍സോ ഡി ലൂക്ക ഉത്തരവിട്ടത്.
24 മണിക്കൂറിനുള്ളില്‍ 8804 പുതിയ കൊറോണ വൈറസ് കേസുകള്‍ ഇറ്റലിയില്‍ റജിസ്റ്റര്‍ ചെയ്തതതില്‍ 1127 കേസുകളും കാമ്പാനിയ മേഖലയില്‍ നിന്നായിരുന്നു.
Comments