Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാലിയില്‍ ക്രിസ്ത്യന്‍ മിഷണറിയെ ജെ.എന്‍.ഐ.എം തീവ്രവാദികള്‍ കൊലപ്പെടുത്തി

Picture

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവില്‍ പ്രേഷിതവേലയില്‍ സജീവമായിരിന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷണറിയെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്അല്‍ നാസര്‍ അല്‍ഇസ്ലാം (ജെ.എന്‍.ഐ.എം) എന്ന തീവ്രവാദി സംഘടനയാണ് വടക്ക്കിഴക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെല്‍ സ്വദേശിനിയായ ബിയാട്രിസ് സ്‌റ്റോയ്ക്ക്‌ളിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 മുതല്‍ ബിയാട്രിസ് തീവ്രവാദികളുടെ പിടിയിലായിരിന്നു. കൊലപാതക വിവരം സ്വിറ്റ്‌സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

 

2012ല്‍ ബിയാട്രിസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നുവെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ പിന്നീട് വിട്ടയച്ചിരിന്നു. എന്നാല്‍ 2016ല്‍ വീണ്ടും പിടിയിലായി. 2016 ജനുവരി 8ന് പിക്ക്അപ്പ് വാനുകളില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ ബിയാട്രിസിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലുള്ള ബിയാട്രിസിന്റെ വീഡിയോ പിറ്റേവര്‍ഷം പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി ബിയാട്രിസിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മാലി സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരികയായിരുന്നുവെന്നു ദുഃഖം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

സഹപൗര കൊല്ലപ്പെട്ട വിവരം ഖേദപൂര്‍വ്വം അറിയിക്കുകയാണെന്നും ക്രൂരമായ പ്രവര്‍ത്തിയെ അപലപിക്കുകയും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന്! വിദേശകാര്യ മന്ത്രി ഇഗ്‌നാസിയോ കാസിസ് പറഞ്ഞു.നിലവിലെ സാഹചര്യം വ്യക്തമല്ലെങ്കിലും കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുമെന്നും ബിയാട്രിസിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാന്‍ വേണ്ടത് ചെയ്യണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹേഗിലെ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്‌സര്‍ലന്‍ഡ് നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ബിയാട്രിസിന്റെ കൊലപാതകം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code