Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യു.എം.സി സൗത്ത് ജേഴ്‌സി പ്രോവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം ആന്റോ ആന്റണി എം.പി മുഖ്യാതിഥി

Picture

വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ജേഴ്‌സി പ്രോവിന്‍സ് 2020- 22 പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ഡബ്ല്യു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സൂമില്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഢലം എം.പി ആന്റോ ആന്റണി മുഖ്യാതിഥി ആയിരിക്കും.

 

ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന സൂം ഐഡിയില്‍ പ്രാദേശിക സമയങ്ങളില്‍ ജോയിന്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി :82535215400 പാസ് കോഡ് : 105351
ഇവന്റ് ഡബ്ല്യു.എം.സി പരിപാടി ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്യും.

 

പ്രസ്തുത പരിപാടിയില്‍ വിപിന്‍ കര്‍ത്താ (ചെയര്‍മാന്‍), അനീഷ് ജെയിംസ് (പ്രസിഡന്റ്), .മനോജ് പുരുഷോത്തമന്‍ (വൈസ് ചെയര്‍മാന്‍), ജോണി കുന്നുംപുറം (വൈസ് പ്രസിഡന്റ്), ജെയ്‌സണ്‍ കാളിയങ്കര (ജനറല്‍ സെക്രട്ടറി ), ജോണ്‍ സാംപ്‌സണ്‍ (ട്രഷറര്‍ ), ഗാരി നായര്‍ (പൊളിറ്റിക്കല്‍ സിവിക് ഫോറം (പ്രസിഡന്റ്), ഫിലിപ്പ് തോമസ് (പൊളിറ്റിക്കല്‍ സിവിക് ഫോറം സെക്രട്ടറി), സിന്ധു സാംപ്‌സണ്‍ (വനിതാ ഫോറം സെക്രട്ടറി ), നിക്ക് സാംസണ്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ജിയ ജെയ്‌സണ്‍ (യൂത്ത് ഫോറം സെക്രട്ടറി ), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി എബ്രഹാം എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും.

 

ഡബ്ല്യു.എം.സിയിലെ ,സൗത്ത് ജേഴ്‌സി, ഹൂസ്റ്റണ്‍, ഒക്കലഹോമ, ഫ്‌ളോറിഡ, ചിക്കാഗോ, നോര്‍ത്ത് ടെക്‌സാസ് ,ഡാളസ്, ഡി.എഫ്.ഡബ്ല്യു, കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രോവിന്‍സുകളിലെ യുവപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

 

സൗത്ത് ജേഴ്‌സി മലയാളി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ജേഴ്‌സി പ്രോവിന്‍സിന്റെ ഭാരവാഹികള്‍ എന്നതില്‍ അഭിമാനമുണ്ടെന്നും കര്‍മ്മനിരതരായ ഇവരുടെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഡബ്ല്യു.എം.സി അമേരിക്ക റീജിയന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, അമേരിക്ക റീജിയന്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളില്‍ എന്നിവര്‍ അറിയിച്ചു. സൗത്ത് ജേഴ്‌സി പ്രോവിന്‍സ് ഉദ്ഘാടനത്തിലേക്കു എല്ലാവരെയും അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code