Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍പാപ്പയുടെ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Picture

വത്തിക്കാന്‍സിറ്റി: മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. വാരാന്ത്യത്തില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുമായി ബന്ധംപുലര്‍ത്തിയവരുടെ പരിശോധനകള്‍ തുടരുകയാണ്.

 

സ്വിസ് ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. മാര്‍പാപ്പയുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അംഗരക്ഷകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code