Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നടക്കാതെ പോയ കൺവെൻഷന്റെ  രെജിസ്ട്രേഷൻ തുക  മടക്കി നൽകുക: ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി 

Picture

ന്യൂജേഴ്‌സി: നടക്കാതെ പോയ കൺവെൻഷന് വേണ്ടി അംഗങ്ങളിൽ നിന്ന് വാങ്ങിയ പണം കൺവെൻഷൻ നടക്കാത്ത സാഹചര്യത്തിൽ അവർക്ക് അത് തിരികെ നൽകണമെന്ന് ഫൊക്കാന മുൻ ട്രഷററും ഇപ്പോഴത്തെ  സെക്രട്ടറിയുമായ സജിമോൻ ആന്റണി. 2020 ജൂലൈ മാസത്തിൽ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക്ക് സിറ്റി ബാലിസ് റിസോർട്ടിൽ നടക്കാനിരുന്ന കൺവെൻഷൻ കോവിഡ് 19 മഹാമാരിമൂലമാണ് നടക്കാതിരുന്നത്. ഭൂരിഭാഗം പേരുടെയും പണം തിരിക നൽകി. ചെക്ക് അയച്ചുകൊടുത്ത ചിലരുടെ ചെക്ക് ബൗൺസ് ആയതായി അറിഞ്ഞു. തന്നെ അറിയിക്കാതെ മുൻ പ്രസിഡണ്ട് മാധവൻ നായർ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് ചെക്ക് ബാങ്കിൽ നിക്ഷേപിച്ച  പലരുടെയും പണം ബൗൺസ് ആകാൻ കാരണം.ഓഗസ്റ്റ് 9 നു  തനിക്ക് പകരം മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ഷീല ജോസഫിനെ മാധവൻ നായർ ജോയിന്റ് അക്കൗണ്ട് ഹോൾഡർ ആക്കി മാറ്റുകയും  ചെയ്തു. -സജിമോൻ ചൂണ്ടിക്കാട്ടി 
 
 
 ഇതിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ മുൻ പ്രസിഡണ്ട് മാധവൻ നായർ ശ്രമിച്ചതും  കൺവെൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ കള്ളക്കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. ബാങ്ക് അക്കൗണ്ടിലെ വിലക്ക് മാറ്റിയാൽ ചെക്ക് ബൗൺസ് ആയവർക്ക് പണം തിരികെ  ലഭിക്കും. നടക്കാതെ പോയ കൺവെൻഷന്റെ പേരിൽ രെജിസ്ട്രേഷൻ ആയി പണം നൽകിയവരുടെ പണം എന്തിനു പിടിച്ചു വയ്ക്കണം? ഏത്രയും വേഗം അവരുടെ പണം തിരികെ നൽകാൻ നടപടിയുണ്ടാക്കണമെന്നും മുൻ  ട്രഷറർ സജിമോൻ ആന്റണി പറഞ്ഞു.
 
 
കൺവെൻഷൻ എന്ന് നടക്കുമെന്ന കാര്യത്തിൽ അനശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തിൽ, കൺവെൻഷനിൽ പങ്കെടുക്കാനായി മുൻ‌കൂർ രെജിസ്റ്റർ ചെയ്തിരുന്ന ഫോക്കാനയിലെ വിവിധ അസോസിഷനിൽ നിന്നുള്ള നിരവധി പേർ പണം മടക്കി നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. കൺവെൻഷന്റെ മെഗാ സ്പോൺസർ ഉൾപ്പെടെ പലരും ആവശ്യപ്പെട്ട പ്രകാരം താൻ ട്രഷറർ സ്ഥാനം ഒഴിയും മുൻപ് പണം മടക്കി നൽകാൻ ഇവർക്ക് ചെക്ക് അയച്ചു നൽകിയതാണ്. പണം ആവശ്യപ്പെട്ട് ആദ്യം കത്തയച്ചവർക്ക് അപ്പോൾ തന്നെ ചെക്ക് ചെക്ക് അയച്ചു കൊടുത്തു. കത്തുകൾ ലഭിച്ച ഓർഡർ അനുസരിച്ചാണ് ഓരോരുത്തർക്കും ചെക്ക് അയച്ചത്.50,000 ഡോളർ സ്‌പോൺസർഷിപ്പ് നൽകിയ മെഗാ സ്പോൺസർക്കും പണം മടക്കി ലഭിച്ചു .എല്ലാവര്‍ക്കും പണം മടക്കി നൽകാൻ ആവശ്യത്തിന് പണം ബാങ്കിൽ ഉണ്ടായിരുന്നില്ല. എങ്കിലും പണം മടക്കി നൽകണമെന്ന് ആദ്യം ആവശ്യപെട്ടവർക്ക് ചെക്കുകൾ അയച്ചു. പലർക്കും പണം കിട്ടിയാതായി വിവരം ലഭിച്ചു.
 
 
രെജിസ്ട്രേഷൻ തുകയും സ്‌പോൺസർഷിപ്പ് തുകയും മടക്കി നൽകിയതിനാണ്  തന്നെ കള്ളക്കേസിൽ കുടുക്കാൻ മാധവൻ നായരും കള്ളവാർത്തകൾ ചമയ്ക്കാൻ  കൺവെൻഷൻ ചെയർമാൻ ജോയി ചാക്കപ്പനും ശ്രമിച്ചത്. ഒരാളുടെയും നയാ പൈസ അനാവശ്യമായി തന്റെ കൈയിൽ നിന്ന് ദുരുപയോഗപെടുത്തിയിട്ടില്ല. അതിന്റെ ആവശ്യം തനിക്കില്ല. പണം എന്നും കൊടുത്തിട്ടേയുള്ളു. ആരുടെയും ഔദാര്യം  വാങ്ങിയിട്ടില്ല.- അദ്ദേഹം വികാരഭരിതനായി.
 
 
 രെജിസ്ട്രേഷൻ ചെയ്ത എല്ലാവർക്കും പണം തിരിച്ചു നൽകണമെങ്കിൽ ഹോട്ടലുകാർക്ക് അഡ്വാൻസ് ആയി നൽകിയ 20,000 ഡോളർ  തിരികെ ലഭിക്കണം. കൺവെൻഷന് രെജിസ്റ്റർ ചെയ്തവരെ സംബന്ധിച്ച് ഇക്കാര്യങ്ങളൊന്നും ബാധകമല്ല. അവരുടെ പണം തിരികെ നൽകിയേ മതിയാകു. അതിനായി ബാക്കി തുക താൻ ഉൾപ്പെട്ട മുൻ കമ്മിറ്റി ഭാരവാഹികൾ തന്നെ കണ്ടെത്തണം. എല്ലാവരും കൂടി പിരിവിട്ടു പണം മടക്കി നൽകാൻ  തയാറായാൽ താൻ അതിനെ സ്വാഗതം ചെയ്യും. ഇതിനുള്ള മാർഗം കാണേണ്ട ഉത്തരവാദിത്വം ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ നായർക്കും, കൺവെൻഷൻ ചെയർമാൻ  ജോയി ചാക്കപ്പനും ജോയിന്റ് അക്കൗണ്ട് ഹോൾഡറും  മുൻ അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ഷീല ജോസഫിനും  മറ്റു മുൻ ഭാരവാഹികൾക്കുമാണ്. അവർ അതിനു തയാർ ആയാൽ എല്ലാ പിന്തുണയും നൽകുമെന്നും സജിമോൻ പറഞ്ഞു. അല്ലാതെ പണം തന്നവരുടെ തലയിൽ ഉത്തരവാദിത്വം കെട്ടി വയ്ക്കുന്നത് ഭൂഷണമല്ല. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code