Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധിയിലേക്കുള്ള പാത, പരിത്യാഗങ്ങളും ആദ്ധ്യാത്മിക പോരാട്ടവും നിറഞ്ഞത്:: പാപ്പ

Picture

വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള പാത, പരിത്യാഗങ്ങളും ആദ്ധ്യാത്മിക പോരാട്ടവും അടങ്ങിയതാണെന്നും നന്മയ്ക്കായി പോരാടണമെന്നും പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ പൊരുതണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച (27/09/20) ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മാനസാന്തരം, ഹൃദയപരിവര്‍ത്തനം ഒരു പ്രക്രിയയാണെന്നും അത് ധാര്‍മ്മികതയെ മൂടിയിരിക്കുന്ന പടലങ്ങള്‍ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തനമാണെന്നും പാപ്പ പറഞ്ഞു.

 

'ദൈവം നാമെല്ലാവരോടും ക്ഷമയുള്ളവനാണ്: അവിടുന്നു തളരുന്നില്ല. നമ്മുടെ വിസമ്മതം കേട്ട് അവിടന്ന് പിന്തിരിയുന്നില്ല. ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ചു ചിന്തിച്ചാല്‍ തന്നെ അത് അതിശയകരമാണ്. കര്‍ത്താവ് എന്നും നമ്മെ കാത്തിരിക്കുന്നു. നമ്മെ സഹായിക്കാന്‍ അവിടുന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അവിടന്ന് മാനിക്കുന്നു. നമ്മെ തന്റെ പിതൃകരവലയത്തിനുള്ളിലാക്കാനും തന്‍റെ അതിരറ്റ കാരുണ്യത്താല്‍ നമ്മെ നിറയ്ക്കാനും നമ്മുടെ 'സമ്മതം' അവിടന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code