Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു   - പന്തളം ബിജു തോമസ്, പി.ആര്‍.ഒ

Picture

ഡാളസ്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നഴ്സിംഗ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ചടങ്ങില്‍ അര്‍ഹരായ അന്‍പത്തിയെട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ കൈമാറി. രേഖ നായര്‍ ചെയര്‍പേഴ്സനായുള്ള ഫോമാ വിമണ്‍സ് ഫോറം കമ്മറ്റിയെ മന്ത്രി ശൈലജ ടീച്ചര്‍ പ്രത്യേകം അഭിനന്ദിച്ചു.

 

വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് ആബിത ജോസ് സന്നിഹിതരായവര്‍ക്ക് സ്വാഗതമോതി ആരംഭിച്ച ചടങ്ങിന് കമ്മറ്റി മെമ്പര്‍ ശ്രീദേവി അജിതിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ഔദ്യോഗിക പരിവേഷം ലഭിച്ചു. മറുകരയണഞ്ഞവര്‍, പിറന്ന നാടിനെ കരുതലോടെ സ്മരിക്കുന്നത് ഇത്തരം ബൃഹ്ത്തായ പദ്ധതികളിലൂടെ ആകുമ്പോള്‍ അതിനു ഇരട്ടി മധുരമാണ് ഉണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ സദസിന് പരിചയപ്പെടുത്തി കൊണ്ട് ഫോമാ ജനെറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം വിശേഷിപ്പിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ ചടങ്ങ് കാര്യപരിപാടിയിലേക്കു കടന്നു. നഴ്‌സിംഗ് സ്‌കോളര്ഷിപ്പിന്റെ വിശദമായ വിവരങ്ങള്‍ ചെയര്‍പേഴ്സണ്‍ രേഖ നായര്‍ സദസിന് വിവരിച്ചു. കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലകളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ നേരിട്ട് പരിചയപ്പെടുത്തി.

 

ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ഫോമാ വിമന്‍സ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍ കുസുമം ടൈറ്റസ്, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍ ഗ്രേസി ജെയിംസ്, എക്‌സ് ഒഫീഷ്യോസായ ഡോ. സാറ ഈശോ, ബീന വള്ളിക്കളം, ഫോമാ വനിതാപ്രതിനിധിമാരായ ഡോ.സിന്ധു പിള്ള, അനു ഉല്ലാസ്, റീജിയണല്‍ ഭാരവാഹികളായ ജാസ്മിന്‍ പരോള്‍, രേഖ ഫിലിപ്പ്, നിഷ എറിക് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങ് സൂമില്‍ ആയിരുന്നെങ്കിലും, നിറഞ്ഞ സദസ്സിന്റെ പ്രതീതിയുണര്‍ത്തി. അന്‍പത്തിയെട്ട് കുട്ടികളോടൊപ്പം, ഫോമാ എക്‌സിക്യൂട്ടീവ് അംഗംങ്ങളും, ഫോമാ വിമന്‍സ് ഫോറത്തിന്റെ എല്ലാ റീജിയനില്‍ നിന്നുമുള്ള ഭാരവാഹികളും പങ്കെടുത്തു. ഈ കോവിഡ് മഹാമാരിയിലും ഫോമായുടെ കാരുണ്യപ്രവര്‍ത്തികള്‍ക്ക് ഭംഗം വരാതെ വിജയത്തിലെത്തിച്ച എല്ലാ സ്‌പോണ്‍സറന്മാറോഡുമുള്ള നന്ദിയും കൃതജ്ഞതയും തന്റെ നന്ദി പ്രമേയത്തില്‍ ചെയര്‍പേഴ്‌സണ്‍ രേഖ നായര്‍ അറിയിച്ചു.

 

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, നിയുക്ത ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രെട്ടറി ഉണ്ണി കൃഷ്ണന്‍, ട്രെഷറര്‍ തോമസ് റ്റി ഉമ്മന്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് നന്മനേര്‍ന്നു. ഫോമാ വിമന്‍സ് ഫോറം നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിയ വിദ്യാര്‍ത്ഥികളുടെ ജില്ല തിരിച്ചുള്ള പട്ടിക ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. ഈ പരിപാടിയുടെ പൂര്‍ണ്ണരൂപം ഫേസ് ബുക്കിന്റെ ഈ ലിങ്കില്‍ നിന്നും കാണാവുന്നതാണ്. https://www.facebook.com/watch/?v=362284824818056&extid=HZEQjOoJBUNI9c5P

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code