Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.സെബാസ്റ്റ്യന്‍ പാറയില്‍ നിര്യാതനായി

Picture

മാനന്തവാടി മാനന്തവാടി രൂപത വൈദികനും മലപ്പുറം നരിവാലമുണ്ട ഇടവക വികാരിയുമായ ഫാ.സെബാസ്റ്റ്യന്‍ പാറയില്‍ (50) നിര്യാതനായി. കോട്ടത്തറ മാടക്കുന്ന് പാറയില്‍ പരേതരായ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകനാണ്. 1996 ഓഗസ്റ്റ് എട്ടിനു മാര്‍ ജേക്കബ് തൂങ്കുഴിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആലുവ കാര്‍മല്‍ ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നു ഫിലോസഫി പഠനവും റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു തിയോളജി പഠനവും സഭാനിയമത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി .

 

സീറോ മലബാര്‍ കാത്തലിക് മിഷന്‍ ചിക്കാഗോ, ഇറ്റലിയിലെ സ്റ്റാഫോളി, പഡോറ തുടങ്ങിയ ഇടവകകളിലും സേവ നം ചെയ്തു. നിലമ്പൂര്‍ എടവണ്ണ ഇടവക വികാരി, ദ്വാരക സിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍, കണിയാരം കത്തീഡ്രല്‍ സഹ വികാരി, മാനന്തവാടി ന്യൂമാന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജയിംസ്, ആന്‍റണി, സാജു, ഫാ.തോമസ് സിഎംഐ(ബംഗളൂരു), വിന്‍സന്‍റ്, മായ.

 

സംസ്കാരം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയുടെ കാര്‍മികത്വത്തില്‍ ദ്വാരക വൈദിക സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code