Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ്-19 നമ്മളെ കൊല്ലുന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊല്ലും: ലോക നേതാക്കള്‍   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ന്യൂയോര്‍ക്ക്: കോവിഡ് -19 നമ്മളെ കൊല്ലുന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊല്ലുമെന്ന് ചില ലോക നേതാക്കള്‍ ഈ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സൈബീരിയയില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഹിമപിണ്ഡത്തിന്റെ വലിയൊരു ഭാഗം ഗ്രീന്‍ലാന്‍ഡിലും കാനഡയിലും കടലില്‍ പതിച്ചു. അത്തരമൊരു സാഹചര്യത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന് വാക്‌സിന്‍ ഇല്ലെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

 

അമേരിക്കയിലെ കാട്ടുതീയെ പരാമര്‍ശിച്ച് ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനാമരാമ പറഞ്ഞത്, ""ഞങ്ങള്‍ പരിസ്ഥിതി നാശത്തിന്റെ ഒരു മാതൃക അമേരിക്കയില്‍ കാണുന്നു. പല രാജ്യങ്ങളിലേയും ചെറു ദ്വീപുകളേക്കാള്‍ വലുതായിരുന്നു ഗ്രീന്‍ലാന്റില്‍ കടലില്‍ പതിച്ച ഒരു വലിയ ഹിമപിണ്ഡം' എന്നായിരുന്നു.

 

കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ സമ്മേളനം 2021 അവസാനത്തേക്ക് മാറ്റിവച്ചു. ലോകം നിലവിലെ രീതി തുടരുകയാണെങ്കില്‍, അടുത്ത 75 വര്‍ഷത്തിനുള്ളില്‍ നിരവധി അംഗരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പ്രത്യക്ഷപ്പെടില്ലെന്ന് ചെറിയ ദ്വീപ് രാഷ്ട്രങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഒരു കൂട്ടായ്മ പറഞ്ഞു.

 

പസഫിക് സമുദ്ര ദ്വീപായ പലാവില്‍ കൊറോണ വൈറസ് ബാധയുടെ ഒരു കേസും ഉണ്ടായിട്ടില്ല. എന്നാല്‍, സമുദ്രനിരപ്പ് ഉയരുന്നത് തന്റെ രാജ്യത്തെ ജനങ്ങളെ വെള്ളത്തില്‍ മുക്കിക്കൊല്ലുമെന്ന് അതിന്റെ പ്രസിഡന്റ് ടോമി ഇ. റമന്‍ഗെസൗ ജൂനിയര്‍ പറഞ്ഞു. മറ്റൊരു ദ്വീപായ തുവാലുവിലും കൊറോണ വൈറസ് അണുബാധയില്ലാത്ത രാജ്യമാണെങ്കിലും ഈ ദ്വീപ് രാഷ്ട്രം ഇപ്പോള്‍ രണ്ട് ചുഴലിക്കാറ്റുകളേയും കൊടുങ്കാറ്റുകളേയും അതിജീവിച്ച് കരകയറുകയാണ്. തുവാലുവിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം ഉയരത്തിലാണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code