Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.എഫ്: അധ്യാപകവൃത്തിയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ നേതാവ്

Picture

തിരുവല്ല : മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും 40 വര്‍ഷമായി ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്.തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

 

കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേര്‍ന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവര്‍ മക്കളും ലീന, ബോബി, മനു എന്നിവര്‍ മരുമക്കളുമാണ്.

 

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒന്‍പതു തവണയാണ് ചങ്ങനാശ്ശേരിക്കാര്‍ നിയമസഭയിലെത്തിച്ചത്. 1980 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി എന്ന വിശേഷണം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും റജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായി.

 

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി.ചാക്കോയില്‍ ആകൃഷ്ടനായി 1956ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തില്‍ പങ്കെടുത്തു. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നു. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെ.എം.മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായി.

 

ചങ്ങനാശേരി ചെന്നിക്കര സി.ടി.ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജില്‍നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ നിന്ന് ബിഎഡും നേടി. 1962ല്‍ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ല്‍ എംഎല്‍എ ആകുംവരെ 18 വര്‍ഷക്കാലം അധ്യാപകനായിരുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code