ചങ്ങനാശ്ശേരി ; കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് എം എല്‍ എ അന്തരിച്ചു* 81 വയസ്സായിരുന്നു.. ചങ്ങനാശ്ശേരി എംഎല്‍എ ആണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 -2006 കാലഘട്ടത്തില്‍ യുഡിഎഫ് മന്ത്രിസഭ അംഗമായിരുന്നു. ഗ്രാമവികസന വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 9 തവണ നിയമസഭാംഗമായി.
കേരള രാഷ്ട്രീയത്തിലെ ശാന്ത ഗംഭീരനായ നേതാവും ചങ്ങനാശ്ശേരിയില്‍ 40 വര്‍ഷക്കാലം തുടര്‍ച്ചയായി എം.എല്‍ എയുമായിരുന്ന സി.എഫ് തോമസ് സാര്‍ കേരളത്തിലെ അധ്വാനിക്കുന്ന ജന വിഭാഗങ്ങളുടേയും സാധാരണക്കാരുടേയും കര്‍ഷകരുടേയും പ്രതിനിധിയായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ധീരമായി കഴിഞ്ഞ അര നൂറ്റാണ്ട് നയിച്ച ആരാധ്യനായ നേതാവാണ്.
വാര്‍ത്ത - ബിജു , വെണ്ണിക്കുളം
Comments