Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് മേലേത്ത് കര്‍ഷകശ്രീ അവാര്‍ഡ് മെഗാ സ്‌പോണ്‍സര്‍   - ജോയിച്ചന്‍ കരിക്കാടന്‍

Picture

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷന്റെ (അമ്മ) പ്രഥമ കര്‍ഷകശ്രീ അവാര്‍ഡ് മെഗാ സ്‌പോണ്‍സര്‍ ആയി ജോര്‍ജ് മേലേത്തിനെ തെരഞ്ഞെടുത്തു. അറ്റലാന്റായില്‍ ഇന്‍ഷ്വറന്‍സ് മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഒരുപോലെ ആധിപതൃം ഉറപ്പിച്ചിട്ടുള്ള ജോര്‍ജ് മികച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന, ആരോരുമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രമായ "സ്വാന്തനം' എന്ന സ്ഥാപനത്തിന്റെ പ്രമോട്ടര്‍ കൂടിയാണ്.

 

തന്റേതായ പ്രവര്‍ത്തന ശൈലികൊണ്ട് അറ്റ്‌ലാന്റയിലെ മലയാളികുളുടെ വിശ്വസ്തത പിടിച്ചുപറ്റുകയും, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലകളിലെ ബിസിനസില്‍ ഇഫറിം ഗ്രൂപ്പ് കമ്പനിയോടു ചേര്‍ന്ന് വിജയിക്കുകയും ചെയിത വ്യക്തിയാണ് ജോര്‍ജ്. 2019 ല്‍ ഇഫറിം ഗ്രൂപ്പ് കമ്പനിയുടെ ഒരു പാര്‍ട്ണര്‍ ആവുകയും ചെയ്തു.

 

അമ്മയുടെ കാരുണ്യ പ്രവര്‍ത്തനത്തിലും, മറ്റു പ്രോഗ്രാമുകളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ജോര്‍ജ് മേലേത്ത് അമ്മയുടെ കര്‍ഷകശ്രീ അവാര്‍ഡിന്റെ സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്തതില്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ നന്ദി അറിയിച്ചു.

 

കേരളത്തില്‍. ആലുവാ കിഴക്കമ്പലത്തു നിന്നും ന്യൂയോര്‍ക്കിലേക്ക് 1978 ല്‍ കുടിയേറുകയും, പിന്നീട് 2009 ല്‍ ഫ്‌ളോറിഡയില്‍ നിന്നും അറ്റ്‌ലാന്റയിലെക്കു താമസം മാറ്റുകയും ചെയ്ത് തന്റെ പ്രവര്‍ത്തന മേഖല വികസിപ്പിക്കുകയുമാണ് ജോര്‍ജ്. ലൈലയാണ് ഭാരൃ. മനോജ്, സുമി എന്നിവര്‍ മക്കളാണ്.

 

നവംബറില്‍ നടക്കുന്ന വര്‍ണശബളമായ കേരളപിറവി ആഘോഷവേളയില്‍ അറ്റ്‌ലാന്റയിലെ മികച്ച കര്‍ഷകര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡൂം, ജോയി ചെമ്മാച്ചന്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code