Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ പൗരാവകാശവും ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും

Picture

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകിട്ട് ഏഴിന് (ന്യൂയോര്‍ക്ക് ടൈം) മലയാളികള്‍ക്കിടയില്‍ പൗരാവകാശവും ഉത്തരവാദിത്വവും എന്ന വിഷയത്തെകുറിച്ച് അവബോധം ഉണര്‍ത്തുന്നതിനും അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും അമേരിക്കന്‍ രാഷ്ട്രീയ, ഭരണ സംവിധാനത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

 

സെനറ്റര്‍ വിന്‍ഗോപാല്‍ (ന്യൂജഴ്സി), കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് (ടെക്‌സസ് ഫോര്‍ട്ട് ബെന്റ് കൗണ്ടി), മേയര്‍ സജി ജോര്‍ജ് (സണ്ണിവെയില്‍ ,ടെക്‌സസ്), ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ഡോ. ആനി പോള്‍ (റോക്‌ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക്), കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു (സിറ്റി ഓഫ് കോപ്പേല്‍ ), കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു (സ്റ്റാഫ്ഫോര്‍ഡ് സിറ്റി), പ്രസിഡന്റ്‌സ് എക്സ്പോര്‍ട്ട് കൗണ്‍സില്‍ മെമ്പറായ വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

 

ടോം വിരിപ്പന്‍ (കാന്‍ഡിഡേറ്റ്,ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്‌സ്, ടെക്‌സസ്), മിസോറി സിറ്റി റണ്ണിങ് മേയര്‍ റോബിന്‍ ഏലക്കാട്ട്, ആല്‍ഫ്രഡ് ജോണ്‍ (കമ്മീഷണര്‍ ഇലക്ട് ഫോര്‍ട്ടിസ് കൗണ്ടി, ജോര്‍ജിയ) എന്നിവര്‍ പ്രാസംഗികരായിരിക്കും

 

2020 സെന്‍സസില്‍ പേരുവിവരങ്ങള്‍ നല്കുകയും ഒരു സമൂഹമെന്ന നിലയില്‍ മലയാളികളുടെ അംഗസംഖ്യ ഔദ്യോഗിക രേഖകളില്‍ ചേര്‍ക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം, പാനല്‍ ചര്‍ച്ച ചെയ്യും. സെന്‍സസ് പോലുള്ള കണക്കെടുപ്പുകള്‍ ഗവണ്‍മെന്റ് തലത്തില്‍ ഏതു രീതിയില്‍ ഉപയോഗപെടുത്തുന്നു. അത് ഒരു സമൂഹം എന്ന നിലയില്‍ മലയാളികളുടെ സാമൂഹിക നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുന്നു, കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചു എങ്ങനെ സമ്മതിദാനാവകാശം വിനിയോഗിക്കാം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ അഭിപ്രായങ്ങള്‍ ആരായുകയാണ് ഈ പാനല്‍ ചര്‍ച്ചയുടെ ലക്ഷ്യം .

 

അമേരിക്കയില്‍ എല്ലാ മേഖലകളിലും മലയാളികളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ പോലും അമേരിക്കന്‍ മുഖ്യ ധാര രാഷ്ട്രീയത്തിലേക്ക് നമ്മുടെ യുവ തലമുറ ആകര്‍ഷിക്കപ്പെടുകയും മലയാളി സമൂഹമെന്ന നിലയില്‍ നമ്മുടെ പ്രാധിനിത്യം മുഖ്യധാരയില്‍ എത്തുകയും ചെയ്താല്‍ മാത്രമേ അര്‍ഹമായ പ്രാധാന്യം മലയാളികള്‍ക്ക് അമേരിക്കയില്‍ ലഭിക്കുകയുള്ളു. അമേരിക്കന്‍ പൌരത്വം സ്വീകരിച്ച മലയാളികള്‍ സെന്‍സസില്‍ പങ്കെടുക്കുക യും അതിലുപരി സമ്മദിദാനവകാശം രേഖപ്പെടുത്തി രാഷ്ട്രനിര്‍മാണത്തില്‍ പങ്കെടുക്കാനുള്ള പ്രചോദനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പാനല്‍ ചര്‍ച്ചയിലേക്ക് എല്ലാ മലയാളികളുടെയും സാന്നിധ്യം ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീര്‍ നമ്പ്യാര്‍ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളില്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു .



രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി അനുപമ വെങ്കിടേഷ്, ഡബ്ല്യുഎംസി അറ്റ്‌ലാന്റ പ്രൊവിന്‍സില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ അഗസ്റ്റിന്‍ എന്നനിവര്‍ മോഡറേറ്റര്‍മാരായിരിക്കും.

 

ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ ഭാരവാഹികളായ സെസില്‍ ചെറിയാന്‍ (ട്രഷറര്‍), ഷാനു രാജന്‍ (അസോസിയേറ്റ് സെക്രട്ടറി), ശാന്താ പിള്ള (വൈസ് ചെയര്‍), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളില്‍ (വൈസ് ചെയര്‍മാന്‍), എല്‍ദോ പീറ്റര്‍ (വൈസ് പ്രസിഡന്റ് ,അഡ്മിന്‍), ജോണ്‍സന്‍ തലച്ചെല്ലൂര്‍ (വൈസ് പ്രസിഡന്റ്,ഓര്‍ഗ്), ജോര്‍ജ് .കെ .ജോണ്‍ (വൈസ് പ്രസിഡന്റ്), ചാക്കോ കോയിക്കലേത്ത് (അഡൈ്വസറിബോര്‍ഡ് ചെയര്‍മാന്‍), എബ്രഹാം ജോണ്‍ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), നിബു വെള്ളവന്താനം (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), ദീപക് കൈതക്കപ്പുഴ (അഡൈ്വസറി ബോര്‍ഡ് മെ ബര്‍),ജോര്‍ജ് ഫ്രാന്‍സിസ് (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), ഏലിയാസ് കുട്ടി പത്രോസ് (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), പ്രമോദ് നായര്‍ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), വര്‍ഗീസ് അലക്‌സാണ്ടര്‍ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ),ശോശാമ്മ ആന്‍ഡ്രൂസ് (വിമന്‍സ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമന്‍സ് ഫോറം സെക്രട്ടറി), മാത്യു തോമസ് (ചാരിറ്റി ഫോറം), റോയ് മാത്യു (ടെക്‌നിക്കല്‍ സപ്പോര്‍ട്ട്), മാത്യു മുണ്ടക്കന്‍ (ടെക്‌നിക്കല്‍ സപ്പോര്‍ട്ട്), ബൈജു ചെറിയാന്‍ (ടെക്‌നിക്കല്‍ സപ്പോര്‍ട്ട്), അലക്‌സ് അലക്‌സാണ്ടര്‍ (ടെക്‌നിക്കല്‍ സപ്പോര്‍ട്ട്), ചെറിയാന്‍ അലക്‌സാണ്ടര്‍ (റീജിയണല്‍ എന്‍ഇസി), മേരി ഫിലിപ്പ് (റീജിയണല്‍ എന്‍ഇസി) എന്നിവര്‍ ഒരു റീജിയന്‍ ഒരു ഡബ്ല്യുഎംസി എന്ന ഒരേ മനസോടെ ഈ പരിപാടിയുടെ വിജയത്തിലേക്കായി പ്രയത്‌നിച്ചു വരുന്നു.



കാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതുവഴി ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ സമൂഹത്തിനു മാതൃകയാകുകയാണെന്നു പറഞ്ഞ ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രസിഡന്റ ഗോപലപിള്ള, ജോണ്‍ മത്തായി (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, അഡ്മിന്‍), പി.സി മാത്യു (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, ഓര്‍ഗ്), ഗ്രിഗറി മേടയില്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), തോമസ് അമ്പന്‍കുടി (ഗ്ലോബല്‍ ട്രഷറര്‍) തുടങ്ങിയവര്‍ പരിപാടി ക്ക് എല്ലാ ഭാവുകങ്ങളും അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code